പൊട്ടാസ്യം ബ്രോമേറ്റ് ചേര്‍ന്ന ബ്രെഡിന് നിരോധനം

ന്യൂഡല്‍ഹി: കാന്‍സറിനു കാരണമാവുന്നതായി കണ്ടെത്തിയ പൊട്ടാസ്യം ബ്രോമേറ്റ് ബ്രെഡ് അടക്കമുള്ള ഭക്ഷ്യവസ്തുക്കളില്‍ ഉപയോഗിക്കുന്നത് നിരോധിച്ചതായി ഭക്ഷ്യ സുരക്ഷാ അതോറിറ്റി. രാജ്യത്ത് വില്‍ക്കപ്പെടുന്ന 38 ബ്രാന്‍ഡ് ബ്രെഡുകള്‍ പരിശോധിച്ചതില്‍ 84 ശതമാനത്തിലും പൊട്ടാസ്യം ബ്രോമേറ്റ് ഉപയോഗിക്കുന്നതായി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റ് (സിഎസ്ഇ) നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഭക്ഷ്യവസ്തുക്കളിലുപയോഗിക്കാവുന്ന രാസപദാര്‍ഥങ്ങളുടെ പട്ടികയില്‍ നിന്ന് പൊട്ടാസ്യം ബ്രോമേറ്റ് ഒഴിവാക്കണമെന്ന് അതോറിറ്റി ആരോഗ്യ വകുപ്പിനു നിര്‍ദേശം നല്‍കിയിരുന്നു. ക്ഷ്യവസ്തുക്കളില്‍ അനുവദനീയമായ രാസവസ്തുക്കളുടെ പുതിയ പട്ടികയും അതോറിറ്റി പ്രസിദ്ധപ്പെടുത്തിയിരുന്നു. 11,000ത്തോളം രാസപദാര്‍ഥങ്ങളാണ് പുതിയ പട്ടികയിലുള്‌ലത്. കാന്‍സറിനു കാരണമാവാന്‍ സാധ്യതയുള്ളതായി കണ്ടെത്തിയ പൊട്ടാസ്യം അയോഡൈഡ് സംബന്ധിച്ച് വിദഗ്ദ സമിതി പരിശോധിച്ചു വരികയാണെന്നും ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു.
Next Story

RELATED STORIES

Share it