Kerala

പൈലറ്റ് നിയമനം: എയര്‍ ഇന്ത്യയില്‍ കോടികളുടെ തിരിമറിയെന്ന് ആരോപണം

കോഴിക്കോട്: പൈലറ്റ് നിയമനവുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യയില്‍ നടക്കുന്നതു കോടികളുടെ തിരിമറിയെന്ന് ഓള്‍ ഇന്ത്യാ എയര്‍പോര്‍ട്ട് യൂസേഴ്‌സ് ഫോറം പ്രസിഡന്റ് കെ എം ബഷീര്‍.
കോ പൈലറ്റ് നിയമനത്തിലാണ് ഇപ്പോള്‍ പരീക്ഷാ ഇളവ് അനുവദിച്ചിരിക്കുന്നത്. ഗുരുതരമായ ക്രമക്കേടുകളാണ് ഇതിന്റെ പിന്നണിയില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പരീക്ഷകള്‍ നടത്തേണ്ട സ്ഥാപനമോ വ്യക്തിയോ നിയമനം കാത്ത് കഴിയുന്ന കോ പൈലറ്റ് ലൈസന്‍സ് ഹോള്‍ഡര്‍മാര്‍ക്ക് മുംബൈയില്‍ പ്രത്യേക പരിശീലനത്തിനിടെ ചോദ്യങ്ങളും ഉത്തരങ്ങളും കൈമാറുന്നു. പിന്നീട് പരീക്ഷ നടത്തുന്നതെന്നതും ഇവരാണെന്നത് ഗൗരവമായി കാണേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കണം. കോ പൈലറ്റ് നിയമനത്തില്‍ അനുവദിച്ചിട്ടുള്ള ഇളവ് അന്താരാഷ്ട്ര വ്യോമയാന നിയമങ്ങളെ മറികടന്നുകൊണ്ടാണ്.
2015ല്‍ 32 കോ പൈലറ്റുമാരുടെ ഒഴിവിലേക്ക് സ്റ്റാഫിനിടയില്‍ അഭിരുചി പരീക്ഷയെഴുതിയ 95 ശതമാനം പേരും പരാജയപ്പെട്ടു. ബാക്കിവന്നവര്‍ രണ്ടാംഘട്ട പരീക്ഷയില്‍ തോല്‍ക്കുകയും ചെയ്തു. 2016ലെ സര്‍ക്കുലറില്‍ ഒഴിവുകള്‍ 80 ആയി ഉയര്‍ത്തിയത് ചട്ടലംഘനമാണ്. ആദ്യഘട്ട പരീക്ഷ ഒഴിവാക്കുകയും ചെയ്തു. ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ എം ബഷീര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it