Kottayam Local

പൈപ്പ് പൊട്ടല്‍: വാട്ടര്‍ അതോറിറ്റി അനാസ്ഥക്കെതിരേ കൗണ്‍സിലര്‍മാര്‍ സമരത്തിലേക്ക്

ചിങ്ങവനം: വാട്ടര്‍ അതോറിറ്റിയുടെ തകരാറിലായ പൈപ്പുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് നഗരസഭാ കൗണ്‍സിലര്‍ സുരേഷ് ബാബു നിരാഹാരത്തിനൊരുങ്ങുന്നു. എംസി റോഡില്‍ സിമന്റ് കവലിയില്‍ കണ്ണന്തര പാലത്തിനടിയിലെ പൈപ്പുകള്‍ക്കാണ് തകരാര്‍. രണ്ടാഴ്ചയായി പൈപ്പ് പൊട്ടി ജലം പാഴാവുന്നതിനാല്‍ നാട്ടകം സോണിലെ 15 ലേറെ വാര്‍ഡുകളിലും കുടിവെള്ള വിതരണം മുടങ്ങിയിരിക്കുയാണ്.
നിലവില്‍ വള്ളുപ്പറമ്പ് പദ്ധതിയില്‍ നിന്നു കൂറ്റന്‍ പൈപ്പുകളിലൂടെ വെള്ളം നാട്ടകം ഇന്ത്യാ പ്രസിന് പിന്നിലെ വാട്ടര്‍ ടാങ്കില്‍ എത്തിച്ചാണ് നാട്ടകം മേഖലയില്‍ വെള്ളം വിതരണം ചെയ്യുന്നത്. സാധാരണ ഗതിയില്‍ 18 മണിക്കൂര്‍ കൊണ്ട് പൂര്‍ണമായി നിറയുന്ന വാട്ടര്‍ ടാങ്കില്‍ പൈപ്പുകള്‍ പൊട്ടലിനുശേഷം ഏഴു ദിവസം കൊണ്ടാണ് വെള്ളം നിറയുന്നത്. ഇതുമൂലം സിമന്റ് കവലയില്‍ മുതല്‍ ചിങ്ങവനം പുത്തന്‍പാലം വരെയുള്ള സ്ഥലങ്ങളിലെ വാര്‍ഡുകളിലാണ് വെള്ളം കിട്ടാത്തത്. ഇതിനിടെ തകരാര്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാട്ടര്‍ അതോറിട്ടിയെ സമീപിച്ചെങ്കിലും പാലത്തില്‍ അറ്റകുറ്റപണിക്ക് പൊതുമരാമത്ത് വകുപ്പ് അനുവദിക്കില്ലെന്നായിരുന്നു മറുപടി. പ്രതിഷേധം കനത്തതോടെ താമസിയാതെ പണി തുടങ്ങുമെന്ന ഒഴുക്കന്‍ മറുപടിയാണ് വാട്ടര്‍ അതോറിട്ടി നല്‍കിയത്. എന്നാല്‍ അടിയന്തരമായി തകരാര്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ സത്യഗ്രഹത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it