kannur local

പേ പാര്‍ക്കിങ് സംവിധാനം നോക്കുകുത്തി: ഇരിട്ടിയില്‍ ഗതാഗത പരിഷ്‌കരണം താളംതെറ്റുന്നു

ഇരിട്ടി: ഇരിട്ടിയില്‍ പണം നല്‍കി പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം വന്നിട്ടും ഗതാഗത പരിഷ്‌കരണം താളംതെറ്റി. സ്വകാര്യ വാഹനങ്ങള്‍ ഇപ്പോഴും നഗരത്തില്‍ പാര്‍ക്ക് ചെയ്യുന്നത് തോ ന്നുംപടി തന്നെ.
ഇരിട്ടി പട്ടണത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ നഗരസഭാ ചെയര്‍മാന്‍ പി പി അശോകന്‍ മുന്‍ കൈയ്യെടുത്ത് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി സന്നദ്ധ സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് പോലിസ് സഹായത്തോടെ പരിഷ്‌കാരത്തിന് രൂപം നല്‍കിയത്.
ഒരാഴ്ച മുമ്പാണ് ഗതാഗത പരിഷ്‌കരണം നിലവില്‍ വന്നത്. സ്വകാര്യ വാഹനങ്ങള്‍ നിശ്ചിത സമയം മാത്രമേ റോഡരികില്‍ നിര്‍ത്തിയിടാന്‍ പാടുള്ളുവെന്നും കൂടുതല്‍ സമയം ആവശ്യമുള്ളവര്‍ പഴയപാലത്തിനടുത്ത് തയ്യാറാക്കിയ പേ പാര്‍ക്കിങ് ഉപയോഗപ്പെടുത്തുണമെന്നുമായിരുന്നു നിര്‍ദേശം.
എന്നാല്‍ ഈ നിര്‍ദേശം ലംഘിച്ച് പല സ്വകാര്യ വാഹനങ്ങളും രാവിലെ റോഡരികില്‍ നിര്‍ത്തിയിട്ടു വൈകീട്ട് എടുക്കുന്ന അവസ്ഥയാണിപ്പോള്‍. പേ പാര്‍ക്കിങിലാവട്ടെ നാമമാത്ര വാഹനങ്ങള്‍ മാത്രമാണുള്ളത്. സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങാണ് ഗതാഗതക്കുരിക്കിന് ഇടയാകുന്നതെന്ന വ്യാപകമായ പരാതിയെ തുടര്‍ന്നാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നഗരസഭ നാമമാത്രതുകയ്ക്കു പേ പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തിയത്. രാവിലെ കുറച്ചു സമയം നടപടി സ്വീകരിക്കുന്ന പോലിസ് പിന്നിട് ഒന്നും ചെയ്യുന്നില്ലെന്നാണ് പൊതുജനങ്ങളുടെ പരാതി. പഴയപാലത്തിനടുത്ത് പേ പാര്‍ക്കിങിനു സമീപമുള്ള റണ്‍വേ റോഡില്‍ നിരവധി സ്വകാര്യ വാഹനങ്ങളാണ് മണിക്കൂറുകളോളം കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുന്നത്.
ഗതാഗത പരിഷ്‌കരണം നടപ്പാക്കന്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വികരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it