പേള്‍ഹാര്‍ബര്‍ ആക്രമണം ഓര്‍മയില്‍

ലോകമഹായുദ്ധം ഓര്‍ക്കുമ്പോള്‍ ജര്‍മനിയ്ക്ക് യുദ്ധതന്ത്രങ്ങളില്‍ എക്കാലവും ഓര്‍ത്തുവെക്കാവുന്ന ഒന്നായിരിക്കും പേള്‍ ഹാര്‍ബര്‍ ആക്രമണം. ജര്‍മനി,യുഎസ്‌ കപ്പല്‍ പടയെ ലക്ഷ്യംവെച്ച് നടത്തിയ വൈമാനിക ആക്രമണത്തില്‍ ആയിരകണക്കിനാളുകളുടെ ജീവനും വന്‍ കപ്പല്‍പടയുമാണ് അമേരിക്കയ്ക്ക് നഷ്ടമായത്.
1941 ഡിസംബര്‍ 7, ഞായറാഴ്ച്ച ജപ്പാന്‍ നാവികസേന ഹവായ് ദ്വീപസമൂഹത്തിലെ ഒവാഹു ദ്വീപിലെ തുറമുഖവും അമേരിക്കന്‍ ഐക്യനാടുകളുടെ പ്രധാന നാവിക താവളവുമായ പേള്‍ ഹാര്‍ബര്‍ ലക്്ഷ്യമിട്ട് നടത്തിയ ആക്രമണമാണ് പേള്‍ ഹാര്‍ബര്‍ ആക്രമണം. ഈ ആക്രമണത്തെ തുടര്‍ന്നാണ് രണ്ടാംലോക മഹായുദ്ധത്തില്‍ ജപ്പാനെതിരെ അമേരിക്ക രംഗത്തിറങ്ങുന്നത്.

ജപ്പാന്‍ സാമ്രാജ്യത്തിന്റെ നാവിക സേന, അഡ്മിറല്‍ ചുയിചി നഗുമോയുടെ നേതൃത്വത്തില്‍ 350 പോര്‍വിമാനങ്ങളുമായി നടത്തിയ അതിരൂക്ഷമായ ആക്രമണത്തില്‍ 2386 അമേരിക്കക്കാര്‍ കൊല്ലപ്പെടുകയും 1139 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.അന്നേദിവസം രാവിലെ 07:51ന് 183 വിമാനങ്ങള്‍ പങ്കെടുത്ത ആദ്യ മുന്നേറ്റത്തില്‍ സൈനിക സ്ഥാപനങ്ങളും ഫോര്‍ഡ് ദ്വീപിലെ സൈനിക വിമാനത്താവളങ്ങളും തകര്‍ക്കപ്പെട്ടു. തുടര്‍ന്ന് 08:30ന് നടന്ന രണ്ടാം മുന്നേറ്റത്തില്‍ 170 വിമാനങ്ങള്‍ ഹാര്‍ബറില്‍ നങ്കൂരമിട്ടിരുന്ന കപ്പല്‍പടയെ ആക്രമിച്ചു. യുദ്ധക്കപ്പലായ യു.എസ്.എസ്. അരിസോണയിലെ ആയുധശേഖരം പൊട്ടിത്തെറിച്ച്, കപ്പല്‍ പിളരുകയും നിമിഷങ്ങള്‍ക്കുള്ളില്‍ മുങ്ങുകയും ചെയ്തു. ആകെ 9 കപ്പലുകള്‍ മുങ്ങുകയും 21 കപ്പലുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ആക്രമണത്തിന്റെ 75ാം വാര്‍ഷികമാണ് വരാനിരിക്കുന്നത്.
ദൃശ്യങ്ങള്‍ കാണാം..

.

[video width="1280" height="720" mp4="http://www.thejasnews.com/wp-content/uploads/2015/09/Attack-on-Pearl-Harbor-Footage-and-Aftermath.mp4" preload="none" loop="true" autoplay="true"][/video]
Next Story

RELATED STORIES

Share it