kannur local

പേരാവൂര്‍: പരിചിതമുഖം തന്നെ

ഇടതിനെയും വലതിനെയും മാറിമറി വിജയിപ്പിക്കുന്ന പേരാവൂര്‍, ഇക്കുറി അതൊന്ന് മാറ്റപ്പടിച്ചു. മണ്ഡലത്തിലെ ജനകീയമുഖമായ സണ്ണി ജോസഫിനെ തന്നെ വോട്ടര്‍മാര്‍ തങ്ങളുടെ ജനപ്രതിനിധിയായി തിരഞ്ഞെടുത്തു. തുടക്കത്തില്‍ ചില വെല്ലുവിളികളൊക്കെ ഉയര്‍ത്തിയെങ്കിലും കന്നി മല്‍സരത്തിനിറങ്ങിയ ഡിവൈഎഫ്‌ഐ നേതാവ് ബിനോയ്കൂര്യന് വിജയിക്കാനായില്ല. വിമതരുടെയും അപരരുടെയും സാന്നിധ്യം യുഡിഎഫിന് ഒരു പ്രശ്‌നങ്ങളും സൃഷ്ടിച്ചില്ല. ജില്ലയില്‍ യുഡിഎഫ് വിജയിക്കുമെന്ന് ഉറച്ച് വിശ്വസിച്ച പേരാവൂര്‍ ഒടുവില്‍ കോണ്‍ഗ്രസിനെ തന്നെ തുണച്ചു. കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷം വര്‍ധിപ്പിക്കാനായത് സണ്ണി ജോസഫിന് മണ്ഡലത്തില്‍ ലഭിച്ച സ്വാകാര്യതയ്ക്കുള്ള തെളിവാണ്. 3440വോട്ടിന്റെ ഭൂരിപക്ഷം ഇക്കുറി 7989ആയി വര്‍ധിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥി പൈലി വാത്യാട്ട് 9129വോട്ടും എസ്ഡിപിഐ സ്ഥാനാര്‍ഥി പി കെ ഫാറൂഖ് 1935വോട്ടും നേടി.
Next Story

RELATED STORIES

Share it