kannur local

പേരാവൂരില്‍ എസ്ഡിപിഐ പ്രചാരണം ഊര്‍ജിതം

ഇരിട്ടി: പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ എസ്ഡിപിഐ തിരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതം. മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി ജില്ലാ സെക്രട്ടറി പി കെ ഫാറുഖാണ് ജനവിധി തേടുന്നത്. നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ കഴിഞ്ഞു. പഞ്ചായത്ത്, ബൂത്ത് തലങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച് വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടി ആസുത്രണം ചെയ്യുന്നത്.
മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാനാര്‍ഥി ഒന്നാംഘട്ട പ്രദക്ഷിണം നടത്തിക്കഴിഞ്ഞു. അടുത്ത ദിവസങ്ങളില്‍ പഞ്ചായത്തുതല പര്യടന പരിപാടി ആരംഭിക്കും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം ഇത്തവണ കാഴ്ച വെക്കാന്‍ കഴിയുമെന്ന് പാര്‍ട്ടി നേതൃത്വം അവകാശപ്പെടുന്നു.
കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവില്‍ നട്ടം തിരിയുന്ന മലയോരത്തെ ജനങ്ങള്‍ക്ക് ഇരു മുന്നണികളുടെയും വഞ്ചന തിരിച്ചറിയുന്നുണ്ടെന്നും വോട്ടര്‍മാരില്‍ നിന്നും ജനപക്ഷ ബദല്‍ രാഷ്ട്രീയത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും സ്ഥാനാര്‍ഥി പി കെ ഫാറുഖ് പറഞ്ഞു.
Next Story

RELATED STORIES

Share it