kozhikode local

പേരാമ്പ്ര-കക്കാട് വാര്‍ഡില്‍ മിന്നും പോരാട്ടം കാഴ്ചവയ്ക്കാന്‍ എസ്ഡിപിഐ

പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ വിജയം ഉറപ്പിക്കുന്ന പ്രചരണവുമായി എസ്ഡിപിഐ സ്ഥാനാര്‍ഥി. മുസ്‌ലിം ലീഗില്‍ ഔദ്യോഗിക സ്ഥാനാര്‍ഥി ഏണി ചിഹ്‌നത്തിലും ശാഖാ കമ്മിറ്റി പിന്തുണക്കുന്ന ജനകീയ മുന്നണി സ്ഥാനാര്‍ഥി ഓട്ടോറിക്ഷ ചിഹ്‌നത്തിലും മല്‍സരിക്കുന്നു.
ഇവിടെ യുഡിഎഫ് വോട്ടുകള്‍ ഭിന്നിക്കുന്ന സാഹചര്യത്തില്‍ ഏറെ വിജയപ്രതീക്ഷയോടെയാണ് എസ്ഡിപിഐയുടെ മണ്ഡലം നേതാവ് വി കുഞ്ഞമ്മദിന്റെ രംഗപ്രവേശം. ഇടതുമുന്നണിയുടെ പത്മനാഭന്‍ മല്‍സര രംഗത്തുണ്ടെങ്കിലും യുഡിഎഫിന് മൃഗീയ ഭൂരിപക്ഷമുള്ള വാര്‍ഡാണിത്.
മുസ്‌ലിം ഭൂരിപക്ഷ വാര്‍ഡില്‍ എസ്ഡിപിഐ പ്രവര്‍ത്തകരും അനുഭാവികളും ധാരാളമുണ്ട്.
ഇവരുടെ ചിട്ടയായ പ്രവര്‍ത്തനം വി കുഞ്ഞമ്മദിന്റെ വിജയ പ്രതീക്ഷ വര്‍ധിപ്പിക്കുകയാണ്. സാമൂഹ്യ സന്നദ്ധ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണമെന്ന് പ്രവര്‍ത്തകര്‍ വോട്ടര്‍മാരോട് അഭ്യര്‍ഥിക്കുകയാണ്. വാര്‍ഡിലെ ഒന്നാം പര്യടന പ്രവര്‍ത്തനങ്ങളില്‍ വോട്ടര്‍മാര്‍ വളരെ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് എസ്ഡിപിഐ സ്ഥാനാര്‍ഥി സൂചിപ്പിച്ചു.
Next Story

RELATED STORIES

Share it