പേരക്കിടാവിനു വേണ്ടിയുള്ള അര്‍ജന്റീനന്‍ വയോധികയുടെ കാത്തിരിപ്പിന് അറുതിയായില്ല

ബ്യൂണസ് ഐറിസ്: നീണ്ട വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കണ്ടെത്തിയ പെണ്‍കുട്ടി തന്റെ കൊച്ചുമകളല്ലെന്നറിഞ്ഞ സന്നദ്ധ പ്രവര്‍ത്തകയായ അര്‍ജന്റീനിയ വയോധിക സങ്കടം ഉള്ളിലൊതുക്കി തന്റെ യഥാര്‍ഥ കൊച്ചുമകള്‍ക്കായി കാത്തിരിപ്പ് തുടരുകയാണ്. 92കാരിയായ മരിയ അസബെല്‍ മരിയാനിയാണ് ആ ഹതഭാഗ്യ. കൊച്ചുമകളെ കണ്ടെത്തിയതായി കഴിഞ്ഞ വ്യാഴാഴ്ചയാണ് സന്നദ്ധപ്രവര്‍ത്തകയായ ചിച്ച പ്രഖ്യാപിച്ചത്.
തുടര്‍ന്ന്, കാണാതായ കുഞ്ഞുങ്ങളെയും കുടുംബങ്ങളെയും ഒരുമിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന പ്ലാസാ ഡി മായോയിലെ ഗ്രാന്‍ഡ്മദര്‍ എന്ന സംഘടന ആഘോഷങ്ങള്‍ക്ക് ആഹ്വാനം ചെയ്തിരുന്നു. അര്‍ജന്റീനിയ പ്രസിഡന്റ് മൗറിഞ്ഞോ മക്രിയും ട്വിറ്ററിലൂടെ അനുമോദിച്ചു. 1976ല്‍ ക്ലാര അനാഹി മരിയാനി തെറുഗ്ഗി എന്ന കൊച്ചുമകളെ സൈന്യം പിടിച്ചുകൊണ്ടുപോവുകയായിരുന്നു. കൊച്ചുമകളെന്നു കരുതിയ സ്ത്രീ തെറ്റായ പേരില്‍ പരിചയപ്പെടുത്തുകയായിരുന്നെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. രണ്ടു ദിവസത്തിനു ശേഷം നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് ശരിയായ ആളെയല്ല കണ്ടുമുട്ടിയതെന്നു തിരിച്ചറിഞ്ഞത്. ഇവര്‍ക്ക് ജനിതക സാമ്യം ഉണ്ടായിരുന്നില്ലെന്ന് പ്രോസിക്യൂട്ടര്‍ പാബ്ലോ പരെന്തി അറിയിച്ചു.
Next Story

RELATED STORIES

Share it