Sports

പെറു-ഇക്വഡോര്‍ പോരാട്ടം സമനിലയില്‍ (2-2)

പെറു-ഇക്വഡോര്‍ പോരാട്ടം  സമനിലയില്‍ (2-2)
X
Miller-Bolanos-(left)-gives

അരിസോണ: കോപ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ബിയില്‍ നടന്ന പെറു-ഇക്വഡോര്‍ പോരാട്ടം സമനിലയില്‍ കലാശിച്ചു. ഇരു ടീമും രണ്ട് ഗോള്‍ വീതം നേടിയാണ് മല്‍സരത്തിലെ പോയിന്റ് പങ്കുവച്ചത്. സമനിലയിലായതോടെ ഗ്രൂപ്പിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ ബ്രസീല്‍, പെറു, ഇക്വഡോര്‍ ടീമുകള്‍ക്ക് ഒരുപോലെ നിര്‍ണായകമായി മാറി. നാല് പോയിന്റ് വീതം നേടി ബ്രസീലും പെറുവുമാണ് ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍.
രണ്ട് പോയിന്റുമായി ഇക്വഡോര്‍ മൂന്നാം സ്ഥാനത്താണ്. ഹെയ്തിക്കെതിരേ ഇക്വഡോര്‍ ജയിച്ചാല്‍ ബ്രസീല്‍-പെറു പോരാട്ടമാവും ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരെ തീരുമാനിക്കുക.
മല്‍സരത്തില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്നതിനു ശേഷമാണ് മുന്‍ ചാംപ്യന്‍മാരായ പെറുവിനെ ഇക്വഡോര്‍ സമനിലയില്‍ തളച്ചത്. കളി തുടങ്ങി 13 മിനിറ്റ് ആവുമ്പോഴേക്കും പെറു രണ്ട് ഗോളുകള്‍ ഇക്വഡോറിന്റെ പോസ്റ്റിലേക്ക് അടിച്ചുകയറ്റിയിരുന്നു. ക്രിസ്റ്റിയന്‍ കുഹേവയും (അഞ്ചാം മിനിറ്റ്) എഡിസന്‍ ഫ്‌ളോറസുമാണ് (13) പെറുവിന് വേണ്ടി ലക്ഷ്യംകണ്ടത്. എന്നാല്‍, പിന്നീട് ശക്തമായി തിരിച്ചുവന്ന ഇക്വഡോര്‍ എന്നര്‍ വലന്‍സിയ (39ാം മിനിറ്റ്), മില്ലര്‍ ബൊലാനോസ് (48) എന്നിവരിലൂടെ ഒപ്പമെത്തുകയായിരുന്നു. മല്‍സരത്തില്‍ പെറുവിനെതിരേ ഇക്വഡോറിനായിരുന്നു മുന്‍തൂക്കം.
Next Story

RELATED STORIES

Share it