Flash News

പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം; രണ്ടുപേരെ കസ്റ്റഡിയിലെടുത്തു

പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം;  രണ്ടുപേരെ കസ്റ്റഡിയിലെടുത്തു
X
jisha

[related]

എറണാകുളം: പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലിസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. പരിസരവാസികളായ രണ്ടുപേരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നു. ഇവരെ ഡിവൈഎസ്പിയുടെ ഓഫിസിലെത്തിച്ചിട്ടുണ്ട്. ഇവരെ ഐജിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുകയാണ്.കസ്റ്റഡിയിലായവരില്‍ ഒരാള്‍ പ്രതിയെന്നാണ് സൂചന.

കസ്റ്റഡിയിലുള്ളവരില്‍ ഒരാള്‍ ജിഷയുടെ നൃത്താധ്യാപകനും  മറ്റൊരാള്‍ അയല്‍വാസിയുമാണ്. പ്രതി അയല്‍വാസിയാണെന്ന സൂചനയിലാണ് പോലിസ്. നേരത്തെ അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. എന്നാല്‍ ജിഷയുടെ വീട്ടുകാര്‍ക്ക് അയല്‍വാസികളായ നിരവധി പേര്‍ ശത്രുക്കളായിട്ടുണ്ടെന്ന് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വ്യാഴ്ചയാണ് ജിഷ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടതു മാനഭംഗശ്രമം ചെറുക്കുന്നതിനിടെയുണ്ടായ ക്രൂരമായ ആക്രമണത്തെ തുടര്‍ന്നാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു.   യുവതിയുടെ ദേഹത്ത് 30ഓളം മുറിവുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു. മാറിടത്തിലും കഴുത്തിലും 13 ഇഞ്ച് ആഴത്തിലുള്ള രണ്ടു മുറിവുകളുണ്ട്. ജനനേന്ദ്രിയത്തില്‍ ഇരുമ്പുദണ്ഡ് കുത്തിയിറക്കിയതിനെ തുടര്‍ന്ന് വന്‍കുടല്‍ പുറത്തായി. കമ്പികൊണ്ടുള്ള കുത്തില്‍ ജനനേന്ദ്രിയവും മലദ്വാരവും ഒന്നിച്ച അവസ്ഥയിലായിരുന്നു. കഴിഞ്ഞ വ്യഴാഴ്ച രാത്രി എട്ടോടെയാണ് കുറുപ്പംപടി വട്ടോളിപ്പടി കനാല്‍ ബണ്ട് പുറമ്പോക്കിലെ വീട്ടില്‍ ജിഷ(30)യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ തന്നെ കൊലപാതകമാണെന്ന് പോലിസ് ഉറപ്പിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചതിനു ശേഷമാണു കൊലപാതകത്തിനു മുമ്പ് ക്രൂരപീഡനം നടന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. ഷാള്‍ ഉപയോഗിച്ചു മുറുക്കിയശേഷം കഴുത്തില്‍ കത്തി കൊണ്ട് കുത്തി. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലിസിനു പ്രതിയെക്കുറിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണു പ്രധാനമായും അന്വേഷണം നടക്കുന്നതെങ്കിലും ജിഷയുടെ സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. രണ്ട് സെന്റ് പുറമ്പോക്ക് ഭൂമിയിലെ ഒറ്റമുറി വീട്ടിലാണ് ജിഷയും മാതാവ് രാജേശ്വരിയും താമസിച്ചിരുന്നത്. മാനസികാസ്വാസ്ഥ്യമുള്ള രാജേശ്വരി വീട്ടുജോലികള്‍ക്കു പോയാണു കുടുംബം പുലര്‍ത്തിയിരുന്നത്.
ഭര്‍ത്താവ് ഉപേക്ഷിച്ചതിനു ശേഷം ഏറെ കഷ്ടപ്പെട്ടാണു രണ്ടു പെണ്‍മക്കളെയും രാജേശ്വരി വളര്‍ത്തിയത്.
Next Story

RELATED STORIES

Share it