Idukki local

പെരുമാറ്റ ചട്ടലംഘനം കണ്ടെത്താന്‍ ഫ്‌ളൈയിങ് സ്‌ക്വാഡുകള്‍

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പെരുമാറ്റചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ ചട്ടലംഘനങ്ങള്‍ കണ്ടെത്തുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനുമായി എല്ലാ നിയോജകമണ്ഡലങ്ങളിലും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ നാല് പോലിസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഫ്‌ളൈയിങ് സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി ജില്ലാ കലക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറുമായ ഡോ. എ കൗശിഗന്‍ അറിയിച്ചു.
വോട്ടര്‍മാരെ സ്വാധീനിക്കാനായി പണം, മറ്റു സമ്മാന വസ്തുക്കള്‍, മദ്യം എന്നിവ ഉപയോഗിച്ചാലോ ആയുധങ്ങള്‍ മുതലായവ കാട്ടി ഭീഷണിപ്പെടുത്തിയാലോ സ്‌ക്വാഡുകള്‍ അവ കണ്ടുകെട്ടി കേസ് രജിസ്റ്റര്‍ ചെയ്യും. ഏതുതരത്തിലുള്ള മാതൃകാ പെരുമാറ്റചട്ടത്തിന്റെ ലംഘനവും പൊതുജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്താം. ചട്ടലംഘനമോ തിരഞ്ഞെടുപ്പ് സംബന്ധിച്ച മറ്റു പരാതികളോ വേേു://ലുമൃശവമൃമാ.സലൃമഹമ.ഴീ്.ശി എന്ന സൈറ്റ് ഉപയോഗിച്ച് സ്വന്തമായോ അക്ഷയകേന്ദ്രം വഴിയോ രജിസ്റ്റര്‍ ചെയ്യാം.
പത്രം, ടിവി മുതലായ മാധ്യമങ്ങളിലൂടെ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും നല്‍കുന്ന പരസ്യങ്ങളും വാര്‍ത്തകളും പരിശോധിച്ച് അംഗീകരിക്കുന്നതിനും പെയ്ഡ് ന്യൂസ് പോലുള്ളവയില്‍ മേല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ജില്ലാ കലക്ടര്‍ അധ്യക്ഷനായി അഞ്ച് അംഗ ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
നിലവിലുള്ള ചെക്ക് പോസ്റ്റുകളിലും അല്ലാത്തിടങ്ങളിലും വാഹനങ്ങള്‍ പരിശോധിക്കും. സംശയിക്കുന്ന പണം, ആയുധം, മദ്യം, മയക്കുമരുന്ന് മുതലായവ ജില്ലയിലേക്ക് അനധികൃതമായി കടത്തുന്നതു തടയാനും അവ കണ്ടുകെട്ടി കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനും നിരീക്ഷണ സംഘത്തെ നിയോഗിക്കും. ഈ ടീമില്‍ ഒരു എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റും മൂന്ന് പോലിസ് ഉദ്യോഗസ്ഥരും ഉണ്ടാകും. പരിശോധന മുഴുവനായി വീഡിയോ റീക്കാര്‍ഡിങ് നടത്തും.
Next Story

RELATED STORIES

Share it