malappuram local

പെരുമാറ്റച്ചട്ട ലംഘനം: രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍

പെരിന്തല്‍മണ്ണ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം രാഷ്ട്രീയപ്പാര്‍ട്ടി പ്രചാരണങ്ങളില്‍ വ്യാപകമാകുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണം. ചട്ടലംഘനം നടത്തി പ്രചാരണം കൊഴുപ്പിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് റിട്ടേണിങ് ഓഫിസര്‍മാര്‍ മണ്ഡലത്തില്‍ കുറിപ്പുകള്‍ ഇറക്കി. മണ്ഡലങ്ങളിലെ പൊതുസ്ഥലങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവകളില്‍ വിവിധ സംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും ബാനറുകളും ബോ ര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവയും സ്ഥാപിച്ചത് ശ്രദ്ധയില്‍പ്പെട്ടതായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍.
ഇത്തരം പ്രവര്‍ത്തികളെ പെരുമാറ്റച്ചട്ട ലംഘനമാക്കിക്കണ്ട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കുമെതിരേ നടപടിയെടുക്കാനാണ് തീരുമാനം. അതാത് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവിലേക്ക് വകയിരുത്താനും നിര്‍ദേശം ആയി. നിലവില്‍ വിവിധ മണ്ഡലങ്ങളിലെ പൊതുസ്ഥലങ്ങളിലും ടെലഫോണ്‍, കെഎസ്ഇബി പോസ്റ്റുകളിലും സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്ഥാപിച്ച പോസ്റ്ററുകള്‍ ഉടന്‍ നീക്കം ചെയ്യണം. അടുത്ത ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ അവ നീക്കം ചെയ്ത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരേ നടപടിയെടുക്കുമെന്ന് റിട്ടേണിങ് ഓഫിസര്‍മാര്‍ അറിയിച്ചു.
പെരിന്തല്‍മണ്ണ മണ്ഡലത്തി ല്‍ പൊതുസ്ഥലങ്ങളിലും സ്വകാര്യ വ്യക്തികളുടെ അനുവാദംവാങ്ങാതെയും വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ വ്യാപകമായി തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നഗരത്തിലെ ഇലക്ട്രിക്, ടെലഫോണ്‍ കാലുകളിലും പോസ്റ്ററുകള്‍ നിറഞ്ഞിട്ടുണ്ട്.
Next Story

RELATED STORIES

Share it