wayanad local

പെരുമാറ്റച്ചട്ട ലംഘനം പരിശോധിക്കാന്‍ ഏഴു സ്‌ക്വാഡുകള്‍

കല്‍പ്പറ്റ: പെരുമാറ്റച്ചട്ടലംഘനം പരിശോധിക്കുന്നതിനുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ വിപുലീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
മൂന്ന് അഡീഷനല്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകള്‍ക്കു പുറമെ നാലു ബിഡിഒമാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകളും പ്രവര്‍ത്തിക്കും.
സ്‌ക്വാഡിന്റെ ചുമതലയുള്ള ഓഫിസര്‍, പ്രവര്‍ത്തന പരിധി എന്ന ക്രമത്തില്‍: മാനന്തവാടി അഡീഷനല്‍ തഹസില്‍ദാര്‍- മാനന്തവാടി, എടവക, തിരുനെല്ലി.
സുല്‍ത്താന്‍ ബത്തേരി അഡീഷനല്‍ തഹസില്‍ദാര്‍- പൂതാടി, സുല്‍ത്താന്‍ ബത്തേരി, മീനങ്ങാടി.
വൈത്തിരി അഡീഷനല്‍ തഹസില്‍ദാര്‍- കല്‍പ്പറ്റ, മുട്ടില്‍, മൂപ്പൈനാട്, മേപ്പാടി, വൈത്തിരി. മാനന്തവാടി ബിഡിഒ- തവിഞ്ഞാല്‍, തൊണ്ടര്‍നാട്, വെള്ളമുണ്ട.
പനമരം ബിഡിഒ -പനമരം, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി. സുല്‍ത്താന്‍ ബത്തേരി ബിഡിഒ- നെന്മേനി, അമ്പലവയല്‍, നൂല്‍പ്പുഴ.
കല്‍പ്പറ്റ ബിഡിഒ- പൊഴുതന, തരിയോട്, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, കോട്ടത്തറ, കണിയാമ്പറ്റ.
Next Story

RELATED STORIES

Share it