Pathanamthitta local

പെരുമാറ്റച്ചട്ടലംഘനം അറിയിക്കാന്‍ ആപ്പ്

പത്തനംതിട്ട: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങ ള്‍ പൊതുജനങ്ങള്‍ക്ക് മൊബൈല്‍ ആപ്പിലൂടെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറും ജില്ലാ കലക്ടറുമായ എസ് ഹരികിഷോറിനെ അറിയിക്കാം. ഇതിനായി സോഷ്യ ല്‍ വിജിലാന്റെ(ീെരശമഹ ്ശഴശഹമിലേ) എന്ന ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ നിന്നു സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യണം.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കപ്പെടുന്നെന്ന് പൊതുജന പങ്കാളിത്തത്തോടെ ഉറപ്പാക്കുകയാണ് ആപ്പ് അവതരിപ്പിക്കുന്നതിലൂടെ ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.
ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ ആപ്ലിക്കേഷന്‍ മുഖേന പെരുമാറ്റച്ചട്ട ലംഘനം നടക്കുന്ന മണ്ഡലം, പഞ്ചായത്ത്, സ്ഥലം എന്നിവയ്‌ക്കൊപ്പം ചിത്രവും വീഡിയോയും പരാതിയായി നല്‍കാം.
ജിപിഎസ് സംവിധാനം മുഖേന പരാതി രേഖപ്പെടുത്തുന്ന സ്ഥലം ആപ്ലിക്കേഷന്‍ സ്വയം കണ്ടെത്തും. എന്നാല്‍, പരാതി നല്‍കിയ ആളിന്റെ വ്യക്തി വിവരങ്ങള്‍ ആപ്ലിക്കേഷന്‍ രേഖപ്പെടുത്തില്ല. തുടര്‍ന്ന് വിവിധ സ്‌ക്വാഡുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ പെരുമാറ്റച്ചട്ട ലംഘനത്തിനെതിരേ നടപടി സ്വീകരിക്കുകയും ഈ വിവരം പരാതിക്കാരനെ എസ്എംഎസ് മുഖേന അറിയിക്കുകയും ചെയ്യും.
ജില്ലാ ഭരണകൂടത്തിനു വേണ്ടി പത്തനംതിട്ടയിലെ ക്രീവ് ലാബ്‌സ് ഐടി സൊല്യൂഷന്‍സാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്.
Next Story

RELATED STORIES

Share it