ernakulam local

പെരിയാര്‍ വാലി കനാലുകളിലേക്ക് വെള്ളം തുറന്നുവിടാത്തത് മൂലം കിണറുകള്‍ വറ്റുന്നു

പെരുമ്പാവൂര്‍: പെരിയാര്‍ വാലി കനാലുകളിലേക്ക് വെള്ളം തുറന്നുവിടാത്തത് മൂലം കിണറുകളില്‍ വെള്ളം വറ്റിത്തുടങ്ങി. കൃഷിയിടങ്ങള്‍ ഉണങ്ങി വരണ്ട് തുടങ്ങിയതോടെ കൃഷിക്കാര്‍ ആശങ്കയിലായി. പെരിയാര്‍വാലി കനാലുകളിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ണമായും തീര്‍ന്നട്ടില്ലെന്ന കാരണത്താലാണ് കനാലിലൂടെ വെള്ളം തുറന്ന് വിടാത്തത്. കനാലിലൂടെ വെള്ളം തുറന്നുവിടണമെന്ന ജനങ്ങളുടെ മുറവിളക്ക് ആവശ്യമായ നടപടി അധികൃതര്‍ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ കാലങ്ങളില്‍ നവംബര്‍ മാസത്തില്‍ സാധാരണയായി പെരിയാര്‍ കനാലുകളിലൂടെ വെള്ളം തുറന്നുവിടാറാണ് പതിവ്. എന്നാല്‍ ഇക്കുറി ഒരു മാസം പിന്നിട്ടിട്ടും ഇതുവരേയും വെള്ളം തുറന്നുവിട്ടിട്ടില്ല.
കനാലിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ണമായും തീര്‍ന്നിട്ടില്ലെന്ന കാരണം പറയുന്നുണ്ടെങ്കിലും ഏകദേശ ജോലികള്‍ തീ ര്‍ന്നിട്ടുണ്ട്. വെള്ളം തുറന്നുവിട്ടാലും ഇടയ്ക്ക് ചെയ്യാവുന്ന ജോലികള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഒന്നിടവിട്ട ആഴ്ച്ചകളില്‍ ആലുവ, പെരുമ്പാവൂര്‍ ഭാഗങ്ങളിലേക്ക് വെള്ളം തുറന്ന് വിടാറാണ് പതിവ്. അറ്റകുറ്റപ്പണികള്‍ പൂര്‍ണമായും കഴിയാന്‍ നോക്കിയിരുന്നാല്‍ പെരിയാര്‍ വാലി കനാലുകളെ ആശ്രയിക്കുന്ന കുടുംബങ്ങളും കൃഷിക്കാരും പ്രതിസന്ധിയിലാവും. കൃഷിയിടങ്ങ ള്‍ നശിക്കുകയും കുടിവെള്ള ക്ഷാമം രൂക്ഷമാവുകയും ചെയ്യും.
കൂവപ്പടി, ഒക്കല്‍, അശമന്നൂ ര്‍, മുടക്കുഴ, വേങ്ങൂര്‍, വെങ്ങോല, രായമംഗലം എന്നീ പഞ്ചായത്തുകളിലെ കൃഷിയിടങ്ങളും കിണറുകളും പെരിയാര്‍വാലി കനാലുകളെയാണ് ആശ്രയിക്കുന്നത്. നെല്ല്, വാഴ, ജാതി എന്നിവ പെരിയാര്‍ വാലി കനാനിലെ വെള്ളം ഉപയോഗിച്ചാണ് കൃഷി ചെയ്ത് പോന്നിരുന്നത്. കനാലിലൂടെ വെള്ളം തുറന്നുവിടാത്തത് മൂലം കനാലിലേക്ക് മാലിന്യങ്ങള്‍ തള്ളുന്നത് വ്യാപമായിട്ടുണ്ട്. അതിനാല്‍ കാനാലിലൂടെ എത്രയും വേഗം വെള്ളം തുറന്ന് വിടണമെന്നും കനാലുകളിലേക്ക് മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം. എന്നാല്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ അടുത്ത ആഴ്ച്ച മുതല്‍ വെള്ളം തുറന്ന് വിടുമെന്ന് അധികൃതര്‍ പറയുന്നു.
Next Story

RELATED STORIES

Share it