പെരിയാര്‍ വനത്തില്‍ കടുവകളുടെ കണക്കെടുപ്പ്

വണ്ടിപ്പെരിയാര്‍: പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനത്തിനുള്ളിലെ കടുവകളുടെയും മറ്റു ജീവികളുടെയും കണക്കെടുപ്പ് ഇന്ന് ആരംഭിക്കും. പെരിയാര്‍ കടുവാ സങ്കേതം ഈസ്റ്റ്, വെസ്റ്റ് എന്നീ രണ്ട് ഡിവിഷനുകളിലായി 38 ബ്ലോക്കുകളായി തിരിച്ചുള്ള കണക്കെടുപ്പാണു നടക്കുക.
കടുവകളുടെ എണ്ണം, ഇതിന്റെ ഇരകളുടെ ലഭ്യത, വനത്തിന്റെ ആവാസ വ്യവസ്ഥ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുക. എട്ട് ദിവസങ്ങളിലായാണ് കണക്കെടുപ്പു നടക്കുക. ആദ്യത്തെ മൂന്നു ദിവസം ബ്ലോക്കുകളില്‍ പരിശോധന നടത്തും. ബാക്കിയുള്ള ദിവസങ്ങളില്‍ കാമറ ഉപയോഗിച്ചും നേരിട്ടും നിരീക്ഷണം നടത്തും.
ദേശീയ കടുവാ സംരക്ഷണ പദ്ധതിയുടെ ഭാഗമായി പെരിയാര്‍ ടൈഗര്‍ ഫൗണ്ടേഷനാണ് പരിശോധനയ്ക്കുള്ള സാങ്കേതിക വിദ്യകളും പരിശീലന സൗകര്യവും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it