malappuram local

പെരിന്തല്‍മണ്ണ നഗരസഭ ബജറ്റ്: ആരോഗ്യമേഖലയ്ക്ക് പ്രത്യേക ഊന്നല്‍; ജൈവ ശുചിത്വ സുന്ദര നഗരം സൃഷ്ടിക്കും

പെരിന്തല്‍മണ്ണ: ആരോഗ്യമേഖലയ്ക്കും കാര്‍ഷികമേഖലയ്ക്കും പ്രത്രേ്യക ഊന്നല്‍ നല്‍കി നഗരസഭ ഭരണസമിതിയുടെ ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജ് അവതരിപ്പിച്ചു. 10.36 കോടി മുന്‍നീക്കിയിരിപ്പുള്‍പ്പെടെ 96.54കോടി വരവും 83.22 കോടി ചെലവും 13.33 കോടി നീക്കിയിരിപ്പുമുള്ള ബജറ്റാണ് 2016-17 വള്‍ഷത്തേത്. ബജറ്റിന്‍മേല്‍ എട്ടിന് ചര്‍ച്ച നടത്തും. ജൈവ പരിസ്ഥിതി, ഭൂ പ്രകൃതി, കാര്‍ഷികമേഖല എന്നിവയുടെ സംരക്ഷണത്തിനും കാര്‍ഷിക ഉല്‍പാദന വര്‍ധനവിനും 5.45 കോടി വകയിരുത്തി. തരിശ് നിലങ്ങള്‍ പൂര്‍ണമായും കൃഷിയോഗ്യമാക്കും. നിലവില്‍ നഗരസഭയിലെ നെല്‍കൃഷി 80 ഹെക്ടറില്‍ നിന്ന് 500 ഹെക്ടറില്‍ വ്യാപിക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്. കര്‍ഷക കൂട്ടായ്മയില്‍ അരി പാക്കിങ് നടത്തി നഗരത്തില്‍ വില്‍പന, ജൈവവൈവിധ്യ പരിപാലനകമ്മിറ്റി കാര്‍ഷിക കര്‍മ സേന രൂപീകരിക്കും. ഒരുലക്ഷം മരം നടും. ജലാശയ നീര്‍ത്തട സംരക്ഷണം, പരിസ്ഥിതി ടൂറിസം പദ്ധതി, സമഗ്ര പൂകൃഷി, ഔഷധ സസ്യ കൃഷി, കാര്‍ഷിക വിപണന സംഭരണ-സംസ്‌കരണ കേന്ദ്രം എന്നിവ നടപ്പാക്കും. മാലിന്യ സംസ്‌കരണത്തിന് 1.65 കോടി മാറ്റിവച്ചു. ഇതിന്റെ ഭാഗമായി പൈപ്പ് കംപോസ്റ്റ് പ്രചാരണം. ബയോഗ്യാസ് പ്ലാന്റ് പ്രചാരണം. ക്ലീന്‍ഗാര്‍ഡ് ശുചിത്വസേന, വാട്‌സണ്‍ പാര്‍ക്ക്, പ്ലാസ്റ്റിക് മാലിജന്യ ശേഖരണം, മാലിന്യം തള്ളുന്നത് നിരീക്ഷിക്കാന്‍ നൈറ്റ് ഗാര്‍ഡ്, നഗരസൗഹൃദ ഇ ടോയിലറ്റ, ദ്രവ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കല്‍ എന്നിവ നടപ്പാക്കും. കടിവെള്ള വിതരണത്തിന് 2.87 കോടി മാറ്റിവച്ചു. ഇതിന്റെ ഭാഗമായി പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റും. സബ്‌സിഡിയോടെ വാട്ടര്‍ കണക്ഷനും ദുര്‍ബലര്‍ക്ക് കിണറും നല്‍കും. പാര്‍പ്പിടത്തിന് 2.31 കോടിമാറ്റിവച്ചു. ഇതിന്റെ ഭാഗമായി വീടില്ലാത്ത എല്ലാവര്‍ക്കും വീട് നിര്‍മിക്കും. ഊര്‍ജമേഖലയ്ക്ക് 85 ലക്ഷമാണ് മാറ്റിവച്ചത്. ആവശ്യക്കാര്‍ക്ക് ൈവദ്യുതി പോസ്റ്റ് സ്ഥാപിച്ചു നല്‍കും. വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ ലൈന്‍ നീട്ടല്‍, എസ്‌സിഎസ്ടി വിഭാഗങ്ങള്‍ക്ക് സൗജന്യ വയറിങ് എന്നിവയും നടപ്പാക്കും. പശ്ചാത്തല വികസനത്തിന് മാറ്റിവച്ചത് 29.56 കോടിയാണ്. പുതിയ ബസ്റ്റാന്റ് ഒരുവര്‍ഷത്തിനകവും ആധുനിക ക്രിമിറ്റോറിയം ആറുമാസത്തിനകവും നിര്‍മിക്കും. ഹൈജനിക് മാര്‍ക്കറ്റിങ് കോംപ്ലക്‌സ് പുതുക്കി പണിയും. ന്യൂ ടൗണ്‍ഷിപ്പും ഉടന്‍ നിര്‍മിക്കും.
മാനവശേഷി വികസനത്തിന് (മികവ് 2020) 5.16 കോടി വകയിരുത്തി. ആറ് സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തും. നൈപുണ്യവികസനത്തിനും പദ്ധതി. എല്‍പിയില്‍ കിളിക്കുട് പദ്ധതി തുടങ്ങും. സ്‌കൂള്‍ ക്ലബ്ബുകളുടെ ശാക്തീകരണം, സിവില്‍ സര്‍വീസ് കോച്ചിങ്ങ് എന്നിവയ്ക്കും നിര്‍ദേശമുണ്ട്. കലാകായിക സാംസ്‌കാരികത്തിന് 3.60 കോടി വകയിരുത്തി. നാടകോല്‍സവം, പ്രതിഭാസമഗം, നാടന്‍കലാമേള എന്ന്ിവ സംഘടിപ്പി്ക്കും. മിനി ബിനാലെ ഒരുക്കും.
കലകളുടെ പരിശീലനത്തിന് വള്ളുവനാട് കലാഗ്രാമം തുറക്കും. സഞ്ചരിക്കുന സിനിമാ വാഹനം, വളളുവനാട് മ്യൂസിയം എന്നിവ ഉടന്‍ യാഥാര്‍ഥ്യമാക്കും. സുരക്ഷ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ്, ഒരു ഡോക്ഡറും 50 പേരും അടങ്ങുന്ന വാര്‍ഡ് തല ആരോഗ്യ സേന, സൗജന്യ മരുന്ന് നല്‍കാന്‍ മെഡിക്കല്‍ ബാങ്ക്, ജീവിത ശൈലീരോഗത്തിനെതിരേ പൈതൃക പദ്ധതി എന്നിവയാണ് ആരോഗ്യമേഖലയിലെ പ്രധാന പദ്ധതി.
സാന്ത്വന മേഖലയ്ക്ക് 10.27 കോടി മാറ്റി. ഭിന്നശേഷിക്കാര്‍ക്ക് ബഡ്‌സ് സ്‌കൂള്‍, നഗരത്തില്‍ വിശക്കുന്നവര്‍ക്ക് ആഹാരം പാഥേയം പദ്ധതി, നട്ടെല്ലിന് ക്ഷതം പറ്റിയവര്‍ക്ക് ഫിസിയോ തെറാപ്പി സെന്റര്‍, ശാരീരിക മാനസിക ഭിന്ന ശേഷിക്കാര്‍ക്ക് മാസ സ്‌കോളര്‍ഷിപ്പ്, സാന്ത്വനം അംങ്ങള്‍ക്ക് ഓണകിറ്റ്, ഷീ ഓട്ടോ, ഷീ ടാക്‌സി, നിര്‍ധന പെണ്‍കുട്ടികള്‍ക്ക് സമൂഹ വിവാഹം, ലഹരി ഉപയോഗത്തിനെതിരേ കാംപയിന്‍, സ്ത്രീ സുരക്ഷയ്ക്ക് വാര്‍ഡ് തല പുരുഷ സ്‌കാഡ്, വിധവകള്‍ക്ക് ചാരിറ്റബിള്‍ സൊസൈറ്റി, ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയ്ക്കും ഫണ്ട് മാറ്റിവച്ചു.
Next Story

RELATED STORIES

Share it