malappuram local

പെരിന്തല്‍മണ്ണ നഗരത്തില്‍ കനത്ത പോലിസ് കാവല്‍ ഏര്‍പ്പെടുത്തി

പെരിന്തല്‍മണ്ണ: തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുംവരെ നഗരത്തില്‍ പോലിസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തി. പെരിന്തല്‍മണ്ണയില്‍ ഇരു മുന്നണികളും അവകാശ വാദം ഉന്നയിച്ച് രംഗത്തുവന്നതും വിമത സ്ഥാനാര്‍ഥികള്‍ മുന്നണികള്‍ക്കുണ്ടാക്കുന്ന ഭീഷണിയും സംഘര്‍ഷ സാധ്യതയുണ്ടാക്കുന്നതായ വിലയിരുത്തലിലാണ് പെരിന്തല്‍മണ്ണയിലും പരിസര പ്രദേശങ്ങളിലും പോലിസ് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയത്. നഗരസഭയിലെ ഗ്ലാമര്‍ പോരാട്ടങ്ങള്‍ നടക്കുന്ന വലിയങ്ങാടി, പാതാക്കര, എരവിമംഗലം, തേക്കിന്‍കോട്, ഒലിങ്കര എന്നിവിടങ്ങളില്‍ ഇരു മുന്നണികളും സ്വതന്ത്രന്മാരും വിമത സ്ഥാനാര്‍ഥികളും സജീവമാണ്. രഹസ്യ പ്രചാരണം അവസാനിച്ചെങ്കിലും വോട്ടര്‍മാരെ ബൂത്തുകള്‍ക്ക് മുന്‍പില്‍ വച്ചും സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍ പ്രവര്‍ത്തകരെ നേരിടാന്‍ പോലിസ് സുരക്ഷ കൂട്ടിയിട്ടുണ്ട്.
പെരിന്തല്‍മണ്ണ സിഐ കെ എം ബിജുവിന്റെ നേതൃത്വത്തില്‍ കേരള ആംഡ് റിസര്‍വ് പോലിസും സിവില്‍ പോലിസ് യൂനിറ്റും നഗരത്തില്‍ രാത്രിയും പകലും സുരക്ഷിതത്വം ഉറപ്പാക്കി ജാഗ്രതയിലാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്നാണ് പോലിസ് നഗരത്തില്‍ ജാഗ്രത നിര്‍ദേശം നല്‍കിയത്.
Next Story

RELATED STORIES

Share it