malappuram local

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി; എസ്ടി പ്രമോട്ടറെ നിയമിക്കണമെന്ന ആവശ്യം ശക്തമാവുന്നു

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ എസ്ടി പ്രമോട്ടറെ നിയമിക്കണമെന്ന ആവശ്യം ശക്തമാവുന്നു. താലൂക്കിലെ ആറ് പഞ്ചായത്തുകളിലും മറ്റ് ചില ഒറ്റപ്പെട്ട കേന്ദ്രങ്ങളിലുമായി കഴിയുന്ന 330 ആദിവാസികള്‍ ചികില്‍സ തേടി എത്തുന്നത് പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയിലാണ്. എസ്ടി പ്രമോട്ടറില്ലാത്തിനാല്‍ രോഗികളായി എത്തുന്നവരും ആശുപത്രി അധികൃതരും ഒട്ടേറെ പ്രയാസങ്ങള്‍ നേരിടുകയാണ്. ആദിവാസിക്കും അധികൃതര്‍ക്കുമിടയില്‍ ഇടനിലക്കാരനായി വര്‍ത്തിക്കാനാണ് പ്രമോട്ടറെ നിയമിക്കേണ്ടത്. താലൂക്കില്‍ 11 കോളനികളിലായി 80 ആദിവാസി കുടുംബങ്ങളാണുള്ളത്. ഇതിനുപുറമേ പെരിന്തല്‍മണ്ണ നഗരസഭയിലും എതാനും ആദിവാസികുടുംബങ്ങള്‍ താമസമാക്കിയിട്ടുണ്ട്.
ചികില്‍സതേടി ആദിവാസികള്‍ വന്നാല്‍ ഈവിഭാഗത്തിലുള്ളവരാണോ എന്ന സംശയത്താല്‍ ആശുപത്രി അധികൃതര്‍ ഇവരെ പരിഗണിക്കാന്‍ മടിക്കാറുണ്ട്. ആദിവാസിയാണെന്ന് തെളിയിക്കുന്ന രേഖ പലപ്പോഴും ഇവരുടെ കൈവശം ഉണ്ടാവാറില്ല. ആദിവാസിയായണെന്ന് ബോധ്യമായാല്‍ 10,000 രൂപയുടെ വരെ സൗജന്യ ചികില്‍സ ലഭിക്കും. രേഖയില്ലാത്തതിനാല്‍ ആദിവാസിവിഭാഗങ്ങളുടെ ആനുകൂല്യം നല്‍കാന്‍ ഡോക്ടര്‍മാര്‍ മടിക്കുകയാണ്. പ്രമോട്ടര്‍ ഇല്ലാത്തതിനാല്‍ സന്നദ്ധപ്രവര്‍ത്തകരെ വിളിച്ചുവരുത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് ബോധ്യപ്പെട്ടശേഷം ചികില്‍സ നല്‍കുകയാണ് പതിവ്. കഴിഞ്ഞ ദിവസം മുള്ളന്‍മട കോളനിയില്‍ നിന്നെത്തെിയ കുറുമ്പി ആദിവാസയാണെന്ന് ഉറപ്പുവരുത്താന്‍ ആരോഗ്യ സാമൂഹിക പ്രവര്‍ത്തകനായ കെ ആര്‍ രവിയെ വരുത്തുകയായിരുന്നു. ഇദ്ദേഹം നല്‍കിയ ഉറപ്പിലാണ് പെരിന്തല്‍മണ്ണയില്‍ കിടത്തി ചികില്‍സിക്കാന്‍ ഡോക്ടര്‍മാര്‍ സന്നദ്ധരായത്.
ആദിവാസികള്‍ക്ക് സൗജന്യമായി 10,000 രൂപവരെ ചികില്‍സാസൗജന്യം അനുവദിക്കുന്ന നടപടി പലപ്പോഴും പെരിന്തല്‍മണ്ണ ആശുപത്രിയില്‍ ഓഡിറ്റ് ഒബ്ജക്ഷ നാവുന്നുണ്ട്. ഇതുമൂലം ഇത്തരം ചികില്‍യ്ക്ക് ഡോക്ടര്‍മാര്‍ മടിക്കുകയാണ്.
Next Story

RELATED STORIES

Share it