Flash News

പെരിന്തല്‍മണ്ണയില്‍ വന്‍ സ്‌ഫോടകവസ്തു വേട്ട, ഒരാള്‍ പിടിയില്‍

പെരിന്തല്‍മണ്ണയില്‍ വന്‍ സ്‌ഫോടകവസ്തു വേട്ട, ഒരാള്‍ പിടിയില്‍
X
man പെരിന്തല്‍മണ്ണ. എക്‌സൈസ് സര്‍ക്കിള്‍ പാര്‍ടി നടത്തിയ വാഹന പരിശോധനയില്‍ സ്‌ഫോടകവസ്തു ശേഖരവുമായി ഒരാളെ പിടികൂടി.കോഴിക്കോട്  പാലക്കാട് എന്‍ എച്ച്്്  213 ല്‍ വെച്ച് ഇന്ന് പുലര്‍ച്ചെ 4 മണിക്ക് നടത്തിയ വാഹന പരിശോധനയിലാണ് 100 ജലാറ്റിന്‍ സ്റ്റിക്കും 100 ഡിറ്റണേറ്ററുമായി തമിഴ്‌നാട്, സേലം താലൂക്കില്‍, കൊങ്കാരപ്പട്ടി ഊരില്‍ ജോസഫ് (45) ആണ് പിടിയിലായത്. പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നതിനാണ് വെടിമരുന്ന് കൊണ്ടുവന്നതെന്നത് ഇയാള്‍ പറഞ്ഞു.
റെയ്ഡില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി എ പ്രദീപ്, ഇന്‍സ്‌പെക്ടര്‍ സച്ചിദാനന്ദന്‍, പ്രിവന്റീവ് ഓഫീസര്‍ കെ. സുധീര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിബു.പി.ബഞ്ചമിന്‍, കെ.രാമകൃഷ്ണന്‍, കെ.രാമന്‍കുട്ടി ,സായിറാം, വി.കെ.ഷെരീഫ്, ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. കേസിന്റെ തുടരന്വേഷണം പോലീസിന് കൈമാറുമെണ് എക്‌സൈസ് അറിയിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് പെരിന്തല്‍മണ്ണ ബൈപ്പാസില്‍ നിന്ന് സ്‌ഫോടകവസ്തുവുമായെത്തിയ ലോറി ഉള്‍പെടെ രണ്ട് തമിഴ്‌നാട് സ്വദേശികളെ പോലീസ് പിടികൂടിയിരുന്നു.എന്നാല്‍ കേസിന്റെ തുടരന്വേഷണം എങ്ങുമെത്തിയിട്ടില്ല.

detonator-new
Next Story

RELATED STORIES

Share it