പെണ്‍ ഭ്രൂണഹത്യക്കെതിരേ ദയൂബന്ദ് ഫത്‌വ

ഖ്‌നോ: പെണ്‍ ഭ്രൂണഹത്യ നിയമവിരുദ്ധവും അനിസ്‌ലാമികവുമാണെന്ന് ദയൂബന്ദ് ദാറുല്‍ ഉലൂം ഫത്‌വ പുറപ്പെടുവിച്ചു. മുസ്‌ലിംകളില്‍ പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെന്ന മാധ്യമ റിപോര്‍ട്ടിനെത്തുടര്‍ന്നാണ് ഫത്‌വ പുറത്തുവിട്ടത്.
1000 ആണ്‍കുട്ടികള്‍ക്ക് 950 പെണ്‍കുട്ടികള്‍ എന്ന കണക്കിലായിരുന്നു 2001ല്‍ ആറുവയസ്സുകാര്‍ക്കിടയിലെ ആണ്‍ പെണ്‍ അനുപാതം. 2011ല്‍ ഇത് 1000ത്തിന് 943 ആയി കുറഞ്ഞിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. ജീവിതത്തിലായാലും ഭ്രൂണാവസ്ഥയിലായാലും പെണ്‍കുട്ടികളെ ദ്രോഹിക്കുന്ന രക്ഷിതാക്കള്‍ക്ക് കഠിന ശിക്ഷയാണു ഖുര്‍ആനിലും ഹദീസിലും വിധിച്ചിട്ടുള്ളത്. അതുകൊണ്ട് പെണ്‍ ഭ്രൂണഹത്യ നിയമവിരുദ്ധവും പാടില്ലാത്തതുമാണ്. ഇരുണ്ട യുഗത്തില്‍ ജനങ്ങള്‍ പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടിയതിനെ ഖുര്‍ആനില്‍ പലവട്ടം അപലപിച്ചിട്ടുണ്ട്. പെണ്‍മക്കളോട് നല്ലരീതിയില്‍ പെരുമാറാനാണ് ഖുര്‍ആന്‍ നിര്‍ദേശിച്ചത്. പെണ്‍കുട്ടികള്‍ നിര്‍ഭാഗ്യവും അപമാനവും വരുത്തിവയ്ക്കുമെന്നത് ഇസ്‌ലാമിക ആശയമല്ലെന്നും ഫത്‌വയില്‍ പറയുന്നു. ഈ വിഷയത്തില്‍ ദയൂബന്ദിന്റെ ആദ്യത്തെ ഫത്‌വയല്ല ഇതെന്നും നേരത്തെ അനേകം ഫത്‌വകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ദാറുല്‍ ഉലൂം അമീര്‍ മൗലാനാ അബ്ദുല്‍ ഖാസിം നുഅ്മാനി അറിയിച്ചു.
Next Story

RELATED STORIES

Share it