Flash News

പെണ്‍ഭ്രൂണഹത്യ തടയല്‍; ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണ്ണയ നിരോധനം കേന്ദ്ര സര്‍ക്കാര്‍ നീക്കും

പെണ്‍ഭ്രൂണഹത്യ തടയല്‍; ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണ്ണയ നിരോധനം കേന്ദ്ര സര്‍ക്കാര്‍ നീക്കും
X
foeticide
ന്യൂഡല്‍ഹി; പെണ്‍ഭ്രൂണഹത്യ തടയുന്നതിന്റെ ഭാഗമായി ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണ്ണയ നിരോധനം കേന്ദ്ര സര്‍ക്കാര്‍ നീക്കിയേക്കും. ലിംഗനിര്‍ണ്ണയം നടത്തി പെണ്‍കുഞ്ഞാണെങ്കില്‍ അത് രജിസ്ട്രര്‍ ചെയ്യുന്ന തരത്തിലാണ് പുതിയ നിയമം വരിക. ജയ്പൂരില്‍ ഒരു പരിപാടിക്കിടെയാണ് കേന്ദ്ര ശിശുക്ഷേമ വികസന മന്ത്രി മനേക ഗാന്ധി ലിംഗ നിര്‍ണ്ണയ നിരോധന നീക്കത്തെക്കുറിച്ച് വ്യക്തമാക്കിയത്. പെണ്‍കുഞ്ഞ് ആണെന്നറിയുമ്പോള്‍ ജനിക്കുന്നതിന്  മുമ്പേ അവയെ ഇല്ലാതാക്കുന്ന നീക്കമാണ് രാജ്യത്തിന്റെ പലഭാഗത്തും നടക്കുന്നത്.ഇത് ഇല്ലാതാക്കാനാണ് പുതിയ നയം കൊണ്ടുവരുന്നത്. പുതിയ നയ പ്രകാരം പെണ്‍കുഞ്ഞിനെ കൊല്ലുന്നവരെ കണ്ടുപിടിക്കാമെന്നും മന്ത്രി പറഞ്ഞു.

പ്രസവത്തിനു മുമ്പേ കുഞ്ഞിനെ ഇല്ലാതാക്കുകയാണെങ്കില്‍ അതിനുള്ള കാരണവും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും പുതിയ നയ പ്രകാരം ഹാജരാക്കണം. നിയമം സര്‍ക്കാര്‍ ഉടന്‍ പ്രാബല്യത്തിലാക്കും.
Next Story

RELATED STORIES

Share it