Flash News

പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; സൈന്യത്തിനെതിരായ പരാതി നിഷേധിച്ചത് സമ്മര്‍ദ്ധത്തെ തുടര്‍ന്ന്: മനുഷ്യാവകാശ സംഘടന

പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; സൈന്യത്തിനെതിരായ പരാതി നിഷേധിച്ചത് സമ്മര്‍ദ്ധത്തെ തുടര്‍ന്ന്: മനുഷ്യാവകാശ സംഘടന
X
kashmir-5

[related]
ശ്രീനഗര്‍;  ജമ്മു കശ്മീരിലെ ഹന്ദ്വാരയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ സൈന്യത്തിനെതിരായ പരാതി പെണ്‍കുട്ടിയുടെ കുടുംബം പിന്‍വലിക്കാന്‍ കാരണം സമ്മര്‍ദ്ധമൂലമെന്ന് മനുഷ്യാവകാശ സംഘടനകളുടെ കൂട്ടായ്മ ജമ്മു കശ്മീര്‍ കോയിലേഷന്‍ ഓഫ് സിവില്‍ സൊസൈറ്റി. പത്ര പ്രസ്താവനയിലാണ് സംഭവത്തില്‍ സൈന്യവും പോലിസും കനത്ത നിയമലംഘനമാണ് നടത്തിയതെന്ന് സംഘടന വ്യക്തമാക്കിയത്.
ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സൈന്യം പെണ്‍കുട്ടിയുടെ പേരില്‍ ഇറക്കിയ വീഡിയോ  കനത്ത ഭീഷണി മൂലം രൂപപ്പെട്ടതാണ്. സംഭവം നടന്നതിന് ശേഷം പെണ്‍കുട്ടി  പോലിസ് സ്‌റ്റേഷനിലാണ്. ബുധനാഴ്ച സ്റ്റേഷനിലേക്ക് വിളിച്ച പിതാവിനെ പെണ്‍കുട്ടിയുമായി സംസാരിക്കാന്‍ പോലിസ് അനുവദിച്ചിരുന്നില്ല. പിന്നീട് പിതാവും പോലിസ് കസ്റ്റഡിയിലാണ്. ഇരുവരെയും ബന്ധപ്പെടാന്‍ കുടുംബത്തിന് സാധിച്ചിട്ടില്ല. ഇരുവരെയും പുറത്ത് കൊണ്ടുവരാനും ബന്ധപ്പെടാനും അനുവദിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ മനുഷ്യാവകാശ സംഘടനയെ സമീപിക്കുകയായിരുന്നു. ഇരുവരെയും സുരക്ഷയുടെ ഭാഗമായി കസ്റ്റഡിയില്‍ വച്ചതാണെന്ന് വടക്കന്‍ കശ്മീര്‍ ഡിഐജി ഉത്തംചന്ദ് സ്ഥിരീകരിച്ചിട്ടുണ്ട്.  പോലിസിന്റെയും സൈന്യത്തിന്റെയും കനത്ത സമ്മര്‍ദ്ധത്തെതുടര്‍ന്നാണ് പീഡനം നിഷേധിച്ചുള്ള പ്രസ്താവന പെണ്‍കുട്ടി മൊബൈല്‍ ഫോണിലെ വീഡിയോയില്‍ നല്‍കിയിരിക്കുന്നത്. പീഡനം നിഷേധിക്കുന്ന  പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വീഡിയോ ഇന്ത്യ മുഴുവന്‍ പ്രചരിച്ചു. ഇത് കടുത്ത നിയമലംഘനമാണ്. കേസിലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും സംഘടന ആവശ്യപ്പെട്ടു. സംഭവം വിവാദമായതിനെ തുടര്‍ന്ന് പെണ്‍കുട്ടി പീഡനവിവരം നിഷേധിച്ച വീഡിയോ സൈന്യം പുറത്ത് വിട്ടിരുന്നു.  ഹന്ദ്വാരയിലെ പ്രതിഷേധത്തില്‍ ചൊവ്വാഴ്ച നാലുപേരാണ് കൊല്ലപ്പെട്ടത്. ഇപ്പോഴും സ്ഥലത്ത് കര്‍ഫ്യൂ തുടരുകയാണ്. മൊബൈല്‍ ഇന്റര്‍നെറ്റിനും വിലക്കുണ്ട്.

_kashmir-curfew-4
Next Story

RELATED STORIES

Share it