Idukki local

പെണ്‍കുട്ടിയെ കാണാതായ സംഭവം: ഫേസ്ബുക്ക് ബന്ധമെന്നു പോലിസ്

തൊടുപുഴ: കട്ടപ്പനയില്‍ പെണ്‍കുട്ടിയെ കണാതായ സംഭവത്തില്‍ കുട്ടിക്ക് നിരവധി ഫേസ്ബുക്ക് ബന്ധങ്ങളുണ്ടായിരുന്നതായി പോലിസ്.കഴിഞ്ഞ ആഴ്ചയാണ് കട്ടപ്പന പോലിസ് സ്‌റ്റേഷനില്‍ പെണ്‍കുട്ടിയെ കാണാതായതായി പരാതി ലഭിച്ചത്.തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല.
പെണ്‍കുട്ടിയുടെ കൂട്ടുകാരികളെ വിശദമായ ചോദ്യം ചെയ്തതില്‍ നിന്നാണ് പെണ്‍കുട്ടിക്ക് നിരവധി ഫേസ്ബുക്ക് ബന്ധങ്ങളുണ്ടായിരുന്നതായി വ്യക്തമായത്.തുടര്‍ന്ന് സൈബര്‍സെല്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി കോട്ടയത്തും,തിരുവന്തപുരത്തും എത്തിയതായി പോലിസിനു വിവരം ലഭിച്ചു.തിരുവനന്തപുരത്തു നിന്നാണ് കുട്ടിയെ പോലിസ് കണ്ടെത്തിയത്.
നാല് യുവാക്കളുമായി പെണ്‍കുട്ടിക്ക് ഫേസ്ബുക്ക് വഴി സുഹൃദ്ബന്ധമുണ്ടായിരുന്നു.കോട്ടയം സ്വദേശി,എറണകുളം സ്വദേശി,തിരുവന്തപുരം,ഡല്‍ഹി എന്നിവിടങ്ങളിലുള്ളവരുമായി ബന്ധമാണ് കുട്ടിയെ വീട് വിട്ട് ഇറങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് പോലിസ് പറഞ്ഞു.എന്നാല്‍ അമ്മയുമായി വഴക്കിട്ട് വീട് വിട്ടിറങ്ങി എന്ന് പറഞ്ഞാണ് പോലിസ് കേസ് അവസാനിപ്പിച്ചിരിക്കുന്നത്.
പെണ്‍കുട്ടിയെ കാണാന്‍ ഡല്‍ഹിയില്‍ നിന്നു ഫേസ്ബുക്ക് സൃഹൃത്ത് എത്തിയതായാണ് പോലിസ് പറയുന്നത്.ഇവിടെയെത്തിയ യുവാവിനെക്കുറിച്ചും പോലിസ് അന്വേഷണം നടന്നു വരികയാണ്.
മറ്റ് മൂന്നു പേരോടെപ്പം പെണ്‍കുട്ടി ടുറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതായും പോലിസ് പറയുന്നു.അന്വേഷണം കൃത്യമായി നടന്നതുമൂലമാണ് പെണ്‍കുട്ടിയെ തിരികെ വീട്ടിലെത്തിക്കാന്‍ കഴിഞ്ഞത്.
2016 ജനുവരി മാസം മാത്രം 20 പെണ്‍കുട്ടികളെ ജില്ലയില്‍ നിന്ന് കണാതായെന്നാണ് പോലിസിനു ലഭിച്ചിരിക്കുന്ന പരാതി.തൊടുപുഴ,കട്ടപ്പന,പെരുവന്താനം,മുന്നാര്‍ സ്റ്റേഷന്‍ പരിധികളില്‍ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്.
പ്രണയം നടിച്ച് തട്ടിക്കൊണ്ട പോയ സംഭവങ്ങളാണ് ഏറെയും.5 കേസുകള്‍ ഫേസ്ബുക്ക് സൃഹൃത്തുക്കളെ കാണാന്‍ പെണ്‍കുട്ടികള്‍ വീട് വിട്ടിറങ്ങിയതാണ്.
പെണ്‍കുട്ടികളെ കാണാതാവുന്ന സംഭവങ്ങളില്‍ ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് അന്വേഷണം ആരംഭിച്ചു.സ്‌കൂളുകള്‍ കേന്ദ്രികരിച്ച് കൗണ്‍സിലിംഗും ബോധവത്കരണവും നടത്താനുള്ള പദ്ധതികള്‍ ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്വീകരിച്ച് വരികയാണ്.
Next Story

RELATED STORIES

Share it