പെണ്‍കുട്ടിയുടെ ശ്വാസകോശത്തില്‍ കുടുങ്ങിയ മൊബൈല്‍സിം പുറത്തെടുത്തു

തൃശൂര്‍: സംസാരിക്കുന്നതിനിടെ വായില്‍ കടിച്ചുപിടിച്ച മൊബൈല്‍ സിം അബദ്ധത്തില്‍ 16 കാരിയുടെ ശ്വാസകോശത്തില്‍ കുടുങ്ങി. സംസാരിക്കുന്നതിനിടെ മൊബൈല്‍ ഫോണിലെ സിം മാറ്റാന്‍ ശ്രമിച്ച മുണ്ടൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിക്കാണ് അപകടം പിണഞ്ഞത്.
വയറിലേക്കാണ് മൊബൈല്‍ സിം ഇറങ്ങിയതെന്ന് കരുതി പഴങ്ങള്‍ കഴിച്ചു. എന്നാല്‍, ചുമയും അസ്വസ്ഥതയും തുടര്‍ന്നതിനാല്‍ തൂശൂര്‍ അമല ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സിടി സ്‌കാനും എക്‌സ്‌റേയും നടത്തി മൊബൈല്‍ സിം ശ്വാസകോശത്തിലാണെന്ന് സ്ഥിരീകരിച്ചു. ഇഎന്‍ടി വിഭാഗം ഡോക്ടര്‍മാരായ ഡോ. അര്‍ജുന്‍ ജി മേനോന്‍, ഡോ. ശ്രീജ രാജ്, അനസ്തീസിസ്റ്റ് ഡോ. അരുണ്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെ മൊബൈല്‍ സിം പുറത്തെടുത്തു.
Next Story

RELATED STORIES

Share it