പെട്രോള്‍ വിലവര്‍ധന: ജനങ്ങളോടുള്ള വഞ്ചനയെന്ന് കോടിയേരി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും വര്‍ധിപ്പിച്ച നടപടി ജനങ്ങളെ വഞ്ചിക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വില കയറുമ്പോള്‍ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ സംബന്ധിച്ചിടത്തോളം വമ്പിച്ച വിലക്കയറ്റം സൃഷ്ടിക്കപ്പെടുന്ന സ്ഥിതിയാണ് ഉണ്ടാവുക.
വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി നില്‍ക്കുന്ന ജനങ്ങള്‍ക്ക് കൂടുതല്‍ ഭാരം അടിച്ചേല്‍പിക്കുന്നതാണിത്. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ ശക്തമായ പ്രതിഷേധം ഉയരണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it