ernakulam local

പെട്രോള്‍ പമ്പ് ജീവനക്കാരനെ ഗുണ്ടാസംഘം ആക്രമിച്ചു

ആലുവ: മദ്യപിച്ചെത്തിയ ഗുണ്ടാസംഘം പെട്രോള്‍ പമ്പില്‍ അക്രമം നടത്തി ജീവനക്കാരനെ മര്‍ദ്ദിച്ചു. പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി ബാബു(19)വിനാണ് മര്‍ദ്ദനമേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് 3.30ഓടെ ആലുവ കാരോത്തുകുഴി റോഡിലെ വി കെ അമ്മു ഏജന്‍സീസ് എന്ന പമ്പിലായിരുന്നു ആക്രമണം. മദ്യപിച്ച് ബൈക്കിലെത്തിയ യുവാവ് 1000 രൂപ നല്‍കിയശേഷം 100 രൂപയ്ക്ക് പെട്രോള്‍ നിറക്കാന്‍ ആവശ്യപ്പെട്ടു. ശേഷം ഏറെനേരം ബൈക്കില്‍ത്തന്നെയിരുന്ന് മദ്യലഹരിയില്‍ അസഭ്യവര്‍ഷം ചൊരിഞ്ഞു. മറ്റ് വാഹനങ്ങള്‍ക്ക് പെട്രോള്‍ പമ്പിലേക്ക് കടക്കാനാവാത്ത വിധത്തില്‍വച്ചിരുന്ന ബൈക്ക് മാറ്റാന്‍ ആവശ്യപ്പെട്ട പമ്പ് ജീവനക്കാരനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചെങ്കിലും മറ്റ് ജീവനക്കാര്‍ ഓടിയെത്തി ഇത് തടയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ബൈക്കില്‍ തിരിച്ചുപോയ ഇയാള്‍ മറ്റൊരാളെയും കൂട്ടിയെത്തിയാണ് പമ്പ് ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ് താഴെ വീണ ജീവനക്കാരന്റെ കരച്ചില്‍ കേട്ട് സമീപവാസികള്‍ ഓടിയെത്തിയതോടെ രണ്ടുപേരും ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. കെഎല്‍ 40 ജെ 1066 രജിസ്‌ട്രേഷനിലുള്ള പള്‍സര്‍ ബൈക്കിലെത്തിയവരാണ് മര്‍ദ്ദിച്ചത്. സംഭവം പമ്പിലുള്ള സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മര്‍ദ്ദനമേറ്റ ജീവനക്കാരനെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലുവ പോലിസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
Next Story

RELATED STORIES

Share it