Alappuzha local

പെട്രോള്‍ പമ്പ് ഉടമയെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം

ആലപ്പുഴ: ചെങ്ങന്നൂരില്‍ പെട്രോള്‍ പമ്പ് ഉടമയെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴ രേണു ഓട്ടോ ഫ്യുവല്‍സ് ഉടമ ശങ്കരമംഗലം വീട്ടില്‍ എം പി മുരളീധരന്‍നായര്‍ (55) കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതി ആലാ പെണ്ണുക്കര വടക്ക് സ്വദേശി രാജീവിനാണ് ജസ്റ്റിസ് കെ പി ജ്യോതീന്ദ്രനാഥ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ഫെബ്രുവരി 18ന് മുളക്കുഴ കാണിക്കമണ്ഡപം ജങ്ഷന് സമീപത്തെ പമ്പിലത്തെിയ രണ്ടംഗ സംഘവുമായി പെട്രോള്‍ നിറയ്ക്കുന്നത് സംബന്ധിച്ചു തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കത്തില്‍ ഇടപെട്ട മുരളീധരന്‍ നായരെ ഭീഷണിപ്പെടുത്തി പമ്പില്‍ നിന്ന് സംഘം പോയി. രാത്രി ഏഴരയോടെ മുരളീധരന്‍ നായര്‍ ബന്ധുവായ ശശികുമാറിനോടൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോള്‍ പിന്തുടര്‍ന്നത്തെിയ രാജീവും കൂട്ടു പ്രതികളും ൈബക്ക് തടഞ്ഞു നിര്‍ത്തി ഇരുമ്പു ദണ്ഡുപയോഗിച്ച് അക്രമിച്ചുവെന്നാണ് കേസ്.
ഗുരുതരമായി പരിക്കേറ്റ മുരളീധരന്‍ നായരെ മുളക്കുഴയിലെയും തിരുവല്ലയിലെയും സ്വകാര്യ ആശുപത്രികളിലും പിന്നീട് വൈക്കം ഇന്‍ഡോ-അമേരിക്കന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ ചികില്‍സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
Next Story

RELATED STORIES

Share it