പെട്രോള്‍, ഡീസല്‍ വില കൂട്ടി

ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഉയരുന്നതിനിടെ രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടി. പെട്രോളിന് ലിറ്ററിന് 3.07ഉം ഡീസലിന് 1.90ഉം രൂപയാണു വര്‍ധിപ്പിച്ചത്. വിലവര്‍ധന ഇന്നലെ അര്‍ധരാത്രി നിലവില്‍വന്നു.
കഴിഞ്ഞ 29ന് പെട്രോള്‍വില 3.02 രൂപ കുറയ്ക്കുകയും ഡീസലിന് 1.47 രൂപ കൂട്ടുകയും ചെയ്തിരുന്നു. തുടര്‍ച്ചയായ മൂന്നാംതവണയാണ് ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. ക്രൂഡ് ഓയില്‍ വില വ്യത്യാസപ്പെടുന്നതിന്റെയും രൂപയുടെ വിനിമയനിരക്കിലെ ഏറ്റക്കുറച്ചിലിന്റെയും അടിസ്ഥാനത്തിലാണ് എണ്ണക്കമ്പനികള്‍ വില നിര്‍ണയിക്കുന്നത്. ക്രൂഡ് ഓയില്‍ വില നിയന്ത്രിക്കുന്നതിന് ഉല്‍പാദനം നിര്‍ത്തണമോയെന്ന് ആലോചിക്കാന്‍ എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ യോഗംചേരും.
Next Story

RELATED STORIES

Share it