പൃഥ്വി-2 മിസൈല്‍ പരീക്ഷിച്ചു

ഒഡീഷ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവശേഷിയുള്ള ഭൂതല-ഭൂതല പൃഥ്വി-2 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ചന്ദിപൂരിലെ വിക്ഷേപണത്തറയില്‍നിന്നു ബുധനാഴ്ച രാവിലെ 9.40നാണ് മിസൈല്‍ പരീക്ഷിച്ചത്. തുടര്‍ച്ചയായി പൃഥ്വി-2 മിസൈലിന്റെ രണ്ടു പരീക്ഷണങ്ങള്‍ നടത്താനായിരുന്നു തീരുമാനം. 2009 ഒക്ടോബര്‍ 12ന് ചന്ദിപൂരിലെ വിക്ഷേപണത്തറയില്‍ തന്നെ മിസൈലിന്റെ ഇരട്ട പരീക്ഷണം നടന്നിരുന്നു. 500 മുതല്‍ 1000 കിലോ വരെ ഭാരം വരുന്ന പോര്‍മുന വഹിക്കാന്‍ പൃഥ്വി മിസൈലിന് ശേഷിയുണ്ട്.
Next Story

RELATED STORIES

Share it