kozhikode local

പൂളാടിക്കുന്ന്-വെങ്ങളം ബൈപാസ് നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: കോഴിക്കോട് ദേശീയപാതാ ബൈപാസിലെ നി ര്‍മാണം പൂര്‍ത്തിയായ വെങ്ങളം-പൂളാടിക്കുന്ന് ഭാഗത്തിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് നാലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. പാലോറമല ജങ്ഷനില്‍ നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍ വ്യവസായ-വിവരസാങ്കേതിക മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷനാകും. പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്, പഞ്ചായത്ത്-സാമൂഹിക നീതി മന്ത്രി ഡോ എം കെ മുനീര്‍, ആസൂത്രണ-ഗ്രാമവികസന മന്ത്രി കെ സി ജോസഫ്, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
സ്പീഡ് പദ്ധതിയിലുള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ നേരിട്ടാണ് ദേശീയപാത ബൈപാസിന്റെ ഈ ഭാഗം നിര്‍മിച്ചത്. രാമനാട്ടുകര ഇടിമുഴിക്കല്‍ മുതല്‍ കൊയിലാണ്ടിക്കടുത്ത് വെങ്ങളം വരെ നീളുന്ന 28.1 കിലോമീറ്റര്‍ ബൈപാസിന്റെ അവശേഷിക്കുന്ന പൂളാടിക്കുന്ന് മുതല്‍ വെങ്ങളം വരെയുള്ള 5.1 കിലോമീറ്റര്‍ ഭാഗമാണ് ഇപ്പോള്‍ ഗതാഗതയോഗ്യമായിരിക്കുന്നത്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കായിരുന്നു നിര്‍മാണക്കരാര്‍. കോരപ്പുഴയിലും പുറക്കാട്ടിരിയിലും പാലങ്ങള്‍ ഉള്‍പ്പെടെ വലിയ നിര്‍മാണ പദ്ധതിയായിട്ടും ചരിത്രവേഗത്തിലാണ് പണി തീര്‍ത്തത്. 28 മാസമാണ് അനുവദിച്ചിരുന്നതെങ്കിലും പ്രവൃത്തി ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 18 മാസത്തിനകം പ്രവൃത്തി തീര്‍ക്കാന്‍ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാ ല്‍ 15 മാസത്തിനകം തന്നെ പ്രവൃത്തി പൂര്‍ത്തിയാക്കിയാണ് സൊസൈറ്റി റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നത്. ബൈപാസ് പൂര്‍ണാര്‍ഥത്തില്‍ തുറന്നുകൊടുക്കുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാവുന്നതോടൊപ്പം കോരപ്പുഴ പാലത്തിലെ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കി ദീര്‍ഘദൂരയാത്രക്കാര്‍ക്ക് എളുപ്പത്തില്‍ യാത്ര ചെയ്യാനാവും.
Next Story

RELATED STORIES

Share it