പൂയപ്പള്ളിയില്‍ വികലാംഗന്റെ കടയ്ക്ക് തീയിട്ടു
BY Sumeera SMR2 Feb 2016 6:18 AM GMT
Sumeera SMR2 Feb 2016 6:18 AM GMT
ഓയൂര്‍: പൂയപ്പള്ളിയില്‍ വികലാംഗന്റെ കടയ്ക്ക് തീയിട്ടു. പൂയപ്പള്ളി പഞ്ചായത്ത് ഓഫിസിന് മുന്നില്‍ കച്ചവടം ചെയ്യുന്ന മണ്ണാംകോണത്ത് മേലേവിള വീട്ടില്‍ ഉദയകുമാറിന്റെ കടയ്ക്കാണ് തീയിട്ടത്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. കടയോടു ചേര്‍ന്ന് തട്ടി കെട്ടിയിരുന്ന പ്ലാസ്റ്റിക് മേല്‍ക്കൂരയാണ് കത്തിനശിച്ചത്. 2014-15 സാമ്പത്തികവര്‍ഷം പൂയപ്പള്ളി പഞ്ചായത്തില്‍ നിന്നും വികലാംഗര്‍ക്കും, വിധവകള്‍ക്കും വിതരണം ചെയ്ത ബങ്കുകളില്‍ ഒന്നായിരുന്നു ഇത്. പഞ്ചായത്ത് ഓഫിസിന് മുന്നില്‍ റോഡിന്റെ വശത്തായിട്ടാണ് കട സ്ഥാപിച്ചിരുന്നത്. വികലാംഗനും ബുദ്ധിമാന്ദ്യമുള്ളതുമായ ഉദയകുമാറിന്റെയും വയോധികയും വിധവയുമായ മാതാവ് കുഞ്ഞുകുട്ടിയും ഈ കടയില്‍ നിന്നുള്ള വരുമാനംകൊണ്ടാണ് ജീവിച്ചു പോന്നത്. ഇവര്‍ കടവെച്ചതു മുതല്‍ ഇത് പൊളിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളായ ചിലര്‍ രംഗത്തു വന്നിരുന്നു. പൂയപ്പള്ളി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT