Kollam Local

പൂയപ്പള്ളിയില്‍ യുഡിഎഫ് ഭരണം നിലനിര്‍ത്തി

ഓയൂര്‍: പൂയപ്പള്ളി പഞ്ചായത്തില്‍ യു.ഡി.എഫ് ഏറ്റവും വലിയ ഒറ്റ കക്ഷിയായി. മൊത്തം 16 വാര്‍ഡില്‍ 9 കോണ്‍ഗ്രസിനും, 7 എല്‍.ഡി.എഫിനും ലഭിച്ചു.
കഴിഞ്ഞ തവണ യു.ഡി.എഫ് 8-ഉം എല്‍.ഡി.എഫ് 7-ഉം ബി.ജെ.പി സ്വതന്ത്രന്‍-1-ഉം സീറ്റുകളാണ് നേടിയത്. ബി.ജെ.പി സ്വതന്ത്രന് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കി കഴിഞ്ഞതവണ യു.ഡി.എഫ് ഭരണം നേടിയെങ്കില്‍ ഇക്കുറി ഏറ്റവും വലിയ ഒറ്റ കക്ഷിയായി യു.ഡി.എഫ് ഭരണം നിലനിര്‍ത്തി. ബി.ജെ.പിയ്ക്ക് നിലവിലുണ്ടായിരുന്ന സീറ്റുകൂടി നഷ്ടപ്പെട്ടു. പൂയപ്പളളി കൊട്ടറ ഒന്നാം വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ രാജശേഖരന്‍പിള്ള സി.പി.ഐയുടെ മധുസൂദനന്‍പിള്ളയേക്കാള്‍ 166വോട്ട് നേടിയാണ് വിജയിച്ചത്. കൊട്ടറ രണ്ടാം വാര്‍ഡില്‍ എല്‍.ഡി.എഫിന്റെ ശോഭാമധു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രത്‌നമ്മ ശശിധരനേക്കാള്‍ 300വോട്ടും മൂന്നാം വാര്‍ഡ് തച്ചക്കോടില്‍ എല്‍.ഡി.എഫിന്റെ ചന്ദ്രമതി രണ്ടാം സ്ഥാനക്കാരിയായി ബി.ജെ.പിയുടെ വിജയാ ശ്രീലാലിനേക്കാള്‍ 197 വോട്ട് അധികം നേടിയാണ് വിജയിച്ചത്. നാലാം വാര്‍ഡ് പൂയപ്പളളി ഠൗണ്‍ യു.ഡി.എഫിന്റെ സൂസന്‍ മാണി എല്‍.ഡി.എഫിന്റെ ഷീജാ സാബുവിനേക്കാള്‍ 139 വോട്ട് അധികം നേടി വിജയിച്ചു.
അഞ്ച് കാഞ്ഞിരംപാറ വാര്‍ഡില്‍ എല്‍.ഡി.എഫിന്റെ അഡ്വ.റ്റി.എസ്.പത്മകുമാര്‍ രണ്ടാം സ്ഥാനത്തുള്ള യു.ഡി.എഫിന്റെ സുഗതനേക്കാള്‍ 481 വോട്ടിന്റെ ഭുരിപക്ഷം നേടി. മൈലോട് ആറാം വാര്‍ഡില്‍ യു.ഡി.എഫിന്റെ മായ.എസ് എല്‍.ഡി.എഫിന്റെ രതിജയേക്കാള്‍ 11 വോട്ട് അധികം നേടി വിജയിച്ചു. നെല്ലിപ്പറമ്പ് ഏഴാം വാര്‍ഡില്‍ എല്‍.ഡി.എഫിന്റെ ഷീല.എം യു.ഡി.എഫിന്റെ അനിത.ആര്‍ 74 വോട്ട് അധികം നേടി വിജയിച്ചു. വേങ്കോട് എട്ടാം വാര്‍ഡില്‍ യു.ഡി.എഫിന്റെ ഷാജി മാത്യു ബി.ജെ.പിയുടെ അനില്‍കുമാറിനേക്കാള്‍ 197വോട്ടിന്റ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കോഴിക്കോട് ഒമ്പതാം വാര്‍ഡില്‍ എല്‍.ഡി.എഫിന്റെ വൃന്ദ സത്യന്‍ യു.ഡി.എഫിലെ വിജി ജേക്കബ്ബിനേക്കാള്‍ 191 വോട്ട് അധികം നേടി വിജയിച്ചു. കാറ്റാടി പത്താം വാര്‍ഡില്‍ യു.ഡി.എഫിന്റെ എം. വിഷ്ണു നമ്പൂതിരി എല്‍.ഡി.എഫിന്റെ എന്‍.രവീന്ദ്രനേക്കാള്‍ 181 വോട്ടുകള്‍ അധികം നേടി വിജയിച്ചു. പയ്യക്കോട് പതിനൊന്നാം വാര്‍ഡില്‍ യു.ഡി.എഫിന്റെ ഹംസാറാവുത്തര്‍ എല്‍.ഡി.എഫിന്റെ ദിലീപ് ഖാനേക്കാള്‍ 129 വോട്ട് അധികം നേടി വിജയിച്ചു. കുരിശുംമൂട് പന്ത്രണ്ടാം വാര്‍ഡില്‍ യു.ഡി.എഫിന്റെ ഏലിക്കുട്ടി ശാമുവേല്‍ എല്‍.ഡി.എഫിന്റെ ഷൈനി ജയിംസിനേക്കാള്‍ 148 വോട്ട് അധികം നേടി വിജയിച്ചു. ചെങ്കുളം പതിമൂന്നാം വാര്‍ഡില്‍ എല്‍.ഡി.എഫിന്റെ ജെസ്സി റോയി യു.ഡി.എഫിന്റെ സാറാമ്മ ഷാജിയേക്കാള്‍ 244 വോട്ട് അധികം നേടി വിജയിച്ചു. മരുതമണ്‍പള്ളി പതിനാലാം വാര്‍ഡില്‍ എല്‍.ഡി.എഫിന്റെ ആര്‍.അനില്‍കുമാര്‍ യു.ഡി.എഫിന്റെ പി.പ്രസാദിനേക്കാള്‍ 86വോട്ട് അധികം നേടി വിജയിച്ചു.
Next Story

RELATED STORIES

Share it