പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ മൂന്ന് വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരം തുടങ്ങി

പൂനെ: പൂനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ മൂന്നു വിദ്യാര്‍ഥികള്‍ അനിശ്ചിത കാല നിരാഹാരസമരം തുട ങ്ങി. ഇതോടെ ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ ഗജേന്ദ്ര ചൗഹാനെ തദ്സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം പുതിയ ഘട്ടത്തിലേക്കു കടന്നു. കഴിഞ്ഞ 91 ദിവസമായി വിദ്യാര്‍ഥികള്‍ സമരത്തിലാണ്.
ഹിരന്‍ സാവദ്, അലോള്‍ അറോറ, ഹിമാംശു ശേഖര്‍ എന്നിവരാണ് നിരാഹാരസമരം തുടങ്ങിയത്. ഇവരെ ആശുപത്രിയി ല്‍ പ്രവേശിപ്പിക്കുന്നെങ്കില്‍ മറ്റൊരു വിഭാഗം സമരം തുടങ്ങുമെന്ന് വിദ്യാര്‍ഥിസംഘടനാ പ്രതിനിധി രഞ്ജിത് നായര്‍ അറിയിച്ചു.വിദ്യാര്‍ഥികളുടെ നിരാഹാരസമരം വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ യും പോലിസിനെയും ഡോക്ടര്‍മാരെയും അറിയിച്ചിട്ടുണെ്ടന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രശാന്ത് പത്രാബെ പറഞ്ഞു.
ഇപ്പോഴത്തെ പ്രതിസന്ധി ഉടന്‍ അവസാനിപ്പിക്കാന്‍ നിരാഹാരസമരമല്ലാതെ മറ്റു വഴികളില്ലെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഭരണസമിതിക്കയച്ച കത്തില്‍ വിദ്യാര്‍ഥി സംഘടന ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികളുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഇന്‍സ്റ്റിറ്റിയൂട്ട് അധ്യാപകന്‍ അഭിജിത് ദാസ് ഉപവാസം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു. ഉപവാസത്തെ തുടര്‍ന്ന് ദാസിന്റെ ശരീരത്തില്‍ പഞ്ചസാരയുടെ അളവ് ആപല്‍ക്കരമായവിധം കുറ ഞ്ഞുപോയിരുന്നു.
ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ സമരം അവസാനിപ്പിക്കാന്‍ വിദ്യാര്‍ഥികളും വാര്‍ത്താ വിതരണ പ്രക്ഷേപണമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ജൂലൈ മൂന്നിന് ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടി ല്ല. രണ്ടാംവട്ടം ചര്‍ച്ച നടത്തണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇതിനോട് കേന്ദ്രം പ്രതികരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it