Sports

പൂനെ കടന്ന് ഡല്‍ഹി ഗോവയ്‌ക്കൊപ്പം

പൂനെ കടന്ന് ഡല്‍ഹി ഗോവയ്‌ക്കൊപ്പം
X
anas-edathodika

ന്യൂഡല്‍ഹി: സ്വന്തം തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ കരുത്തരായ പൂനൈ സിറ്റി എഫ്.സിയെ തകര്‍ത്ത് ഫ്രീകിക്ക് മാന്ത്രികന്‍ റോബര്‍ട്ടോ കാര്‍ലോസ് പരിശീലിപ്പിക്കുന്ന ഡല്‍ഹി ഡൈനാമോസ് രണ്ടാം സ്ഥാനത്തെത്തി. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ആതിഥേയര്‍ പൂനൈയെ തകര്‍ത്തു വിട്ടത്.
ഡല്‍ഹിയുടെ മലയാളി താരം അനസ് എടത്തൊടിക (40) ഐ.എസ്.എല്ലിലെആദ്യ ഗോള്‍ നേടിയ മല്‍സരത്തില്‍ ആദില്‍ നബി (35), ജോണ്‍ ആര്‍നെ റീസെ (87), എന്നിവരും ഡല്‍ഹിക്കു വേണ്ടി എതിര്‍വല ചലിപ്പിച്ചു. ഇഞ്ച്വറി ടൈമില്‍ റുമാനിയന്‍ താരം അഡ്രിയാന്‍ മുട്ടുവിലൂടെയാണ് പൂനെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
രണ്ടു മഞ്ഞക്കാര്‍ഡ് കണ്ടതിനെത്തുടര്‍ന്നു ഗോവിന്‍സിങ്ങ് പുറത്തായതിനാല്‍ 10 പേരുമായാണ് പൂനെ മല്‍സരം പൂര്‍ത്തിയാക്കിയത്. ജയത്തോടെ ഗോവക്കൊപ്പം 18 പോയിന്റുമായി ഡല്‍ഹി രണ്ടാം സ്ഥാനത്തെത്തി. 11 മല്‍സരങ്ങളില്‍ നിന്നും 15 പോയിന്റുമായി പൂനെ ഒരു സ്ഥാനം നഷ്ടപ്പെട്ട് നാലാം സ്ഥാനത്താണ്. ഗോള്‍ ശരാശരിയില്‍ മുന്നില്‍ നില്‍ക്കുന്നതിനാലാണ് ഗോവ തലപ്പത്ത് തുടരുന്നത്.
Next Story

RELATED STORIES

Share it