Sports

പൂനെക്ക് വീണ്ടും തിരിച്ചടി; സ്റ്റീവന്‍ സ്മിത്തും നാട്ടിലേക്ക്

പൂനെ: തുടര്‍ തോല്‍വികള്‍ക്കു പിന്നാലെ റൈസിങ് പൂനെ സൂപ്പര്‍ജൈന്റ്‌സ് ആഘാതമായി പ്രമുഖരുടെ പരിക്കും. ഏറ്റവും ഒടുവില്‍ പരിക്ക് മൂലം നാട്ടിലേക്ക് മടങ്ങിയത് മികച്ച ഫോമിലുള്ള ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്താണ്. വലത് കൈക്കേറ്റ പരിക്കാണ് സ്മിത്തിന് വിനയായത്.
സീസണില്‍ പരിക്കേറ്റ് പുറത്താവുന്ന നാലാമത്തെ പൂനെ താരം കൂടിയാണ് സ്മിത്ത്. നേരത്തെ കെവിന്‍ പീറ്റേഴ്‌സണ്‍. മിച്ചെല്‍ മാര്‍ഷ്, ഫഫ് ഡുപ്ലെസ്സിസ് എന്നിവരും പരിക്ക് മൂലം പൂനെ ക്യാംപ് വിട്ടിരുന്നു. ഡുപ്ലെസ്സിസിനു പകരം ഓസീസ് ബാറ്റ്‌സ്മാന്‍ ജോര്‍ജ് ബെയ്‌ലിയെ പൂനെ ടീമിലെത്തിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it