പൂഞ്ഞാറില്‍ തീരുമാനമായില്ല: കോടിയേരി

കൊച്ചി: പൂഞ്ഞാറില്‍ പി സി ജോര്‍ജിനെ എല്‍ഡിഎഫ് പിന്തുണയക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പി സി ജോര്‍ജ് എല്‍ഡിഎഫിലെ ഘടകകക്ഷിയല്ല. എല്‍ഡിഎഫിന് പിന്തുണ നല്‍കുന്ന എല്ലാവര്‍ക്കും ചിലപ്പോള്‍ സീറ്റു നല്‍കാന്‍ സാധിച്ചുവെന്നു വരില്ല. സീറ്റ് നല്‍കുകയെന്നത് ഒരു വ്യക്തിക്കു മാത്രമായി തീരുമാനിക്കാവുന്നതല്ല. മുന്നണി കൂട്ടായാണ് തീരുമാനിക്കുന്നത്. എല്‍ഡിഎഫിലെ ഘടക കക്ഷികളുടെ സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായിട്ടില്ല. ഇതുസംബന്ധിച്ച് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതിനു ശേഷം മാത്രമെ ഒരോ കക്ഷികള്‍ക്കും എത്രയാണ് സീറ്റ്, മുന്നണിയെ പിന്തുണയ്ക്കുന്ന ആര്‍ക്കൊക്കെ സീറ്റ് നല്‍കണം എന്നിവ സംബന്ധിച്ച് തീരുമാനിക്കുകയുള്ളൂവെന്നും കോടിയേരി പറഞ്ഞു.
പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പി സി ജോര്‍ജിനെ മല്‍സരിപ്പിക്കാമെന്ന് ഏതെങ്കിലും വിധത്തിലുള്ള ഉറപ്പു നല്‍കിയിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇതു സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും കോടിയേരി പ്രതികരിച്ചു.
Next Story

RELATED STORIES

Share it