Kottayam Local

പൂഞ്ഞാറില്‍ അപര ഭീഷണിയില്‍ മുന്നണികള്‍

ഈരാറ്റുപേട്ട: നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ അപരന്മാരുടെ വിളയാട്ടം. ഇത്തവണ വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ഥിയുടെ ചിത്രം കൂടി ഉള്ളതിനാല്‍ പണി അത്ര എളുപ്പമാവില്ലെങ്കിലും ഒരു കൈ നോക്കാന്‍ തന്നെയാണ് അപരന്മാരുടെ ശ്രമം.
ജില്ലയില്‍ തന്നെ കടുത്ത മല്‍സരം നടക്കുന്ന പൂഞ്ഞാറില്‍ 17 സ്ഥാനാര്‍ഥികള്‍ മല്‍സര രംഗത്തുണ്ട്. ജനപക്ഷ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന പി സി ജോര്‍ജ് പ്ലാത്തോട്ടത്തിന് അപരനായി ജോര്‍ജ് ചാക്കോയും യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന ജോര്‍ജ് കുട്ടി ആഗസ്തിക്ക് അപരനായി ജോര്‍ജ് കുട്ടി സെബാസ്റ്റിയനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പി സി ജോസഫ് പൊന്നാട്ടിന് അപരനായി ജോസഫ് പി സി പുറത്തറയില്‍, ജയിംസ് ജോസഫ് എന്നീ രണ്ടുപേര്‍ പത്രിക നല്‍കിയിട്ടുണ്ട്. അപരന്മാരെ ചില സ്ഥാനാര്‍ഥികള്‍ ആശങ്കയോടെയാണ് നോക്കികാണുന്നത്.
Next Story

RELATED STORIES

Share it