പൂഞ്ഞാറിലെ തോല്‍വി പരിശോധിക്കണമെന്ന് സിപിഎമ്മില്‍ ആവശ്യം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറിലുണ്ടായ തോല്‍വി പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിര്‍ദേശം. പൂഞ്ഞാറില്‍ കെട്ടിവച്ച പണം നഷ്ടപ്പെട്ട സാഹചര്യം കണ്ടെത്തണം. ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
തോല്‍വി ഏറ്റുവാങ്ങിയ അഴീക്കോട്, പാലക്കാട്, ഹരിപ്പാട് എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പരിശോധിക്കണമെന്നു അംഗങ്ങള്‍ ആവശ്യപ്പെട്ടു. അതേസമയം, മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന് കാബിനറ്റ് പദവി നല്‍കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച യോഗത്തിലുണ്ടായില്ലെന്നാണു സൂചന. സെക്രട്ടേറിയറ്റിന്റെ തുടര്‍ച്ചയായി വെള്ളി, ശനി ദിവസങ്ങളില്‍ സംസ്ഥാനസമിതി യോഗംചേരും.
അതിനിടെ, വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മല്‍സരിച്ച മുന്‍ എംപി ടിഎന്‍ സീമയുടെ തോല്‍വിയെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് മൂന്നംഗ സമിതിയെ നിയോഗിച്ചു. ഒരുമാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണു സമിതിക്കു നല്‍കിയ നിര്‍ദേശം.
Next Story

RELATED STORIES

Share it