പൂഞ്ഞാര്‍

പൂഞ്ഞാര്‍
X
poonjar-change

poonjar

പൂഞ്ഞാര്‍  ആറു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച പി സി ജോര്‍ജ് സ്വതന്ത്രനായി മല്‍സരിക്കുന്ന പൂഞ്ഞാറി ല്‍ ഇത്തവണ ചതുഷ്‌കോണ മല്‍സരമാണ്. പ്രധാന സ്ഥാനാര്‍ഥികളെല്ലാം കേരളാ കോ ണ്‍ഗ്രസ്സില്‍ നിന്ന്. എല്‍ഡിഎഫിന് വേണ്ടി ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാവ് പി സി ജോസഫ്, യുഡിഎഫിന് വേണ്ടി കേരളാ കോണ്‍ഗ്രസ് എമ്മിലെ ജോര്‍ജ്കുട്ടി ആഗസ്തി എന്നിവര്‍ മാറ്റുരക്കുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിഡിജെഎസിലെ എം ആര്‍ ഉല്ലാസും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി എ അബ്ദുല്‍ ഹക്കീമും പിഡിപി ജില്ലാ വൈസ് പ്രസിഡന്റ് നിഷാദ് നടയ്ക്കലും രംഗത്തുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ എസ്ഡിപിഐ – എസ്പി സഖ്യം പി സി ജോര്‍ജിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. (2011ല്‍ പിസി ജോര്‍ജ് 15704 വോട്ടിന് ജയിച്ചു)

[related]



Next Story

RELATED STORIES

Share it