Kottayam Local

പൂഞ്ഞാര്‍ മണ്ഡലത്തിലെ ഉയര്‍ന്ന പോളിങ്; മുന്നണികള്‍ക്ക് പ്രതീക്ഷയും ആശങ്കയും

ഈരാറ്റുപേട്ട: പൂഞ്ഞാര്‍ മണ്ഡലത്തിലെ ഉയര്‍ന്ന പോളിങ് ശതമാനത്തില്‍ പ്രതീക്ഷയും ആശങ്കയും പുലര്‍ത്തി ഇരുമുന്നണികളും. ജനപക്ഷ സ്ഥാനാര്‍ഥിയും രണ്ടു മാസം നീണ്ടുനിന്ന പ്രചാരണ കോലാഹലങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും പ്രത്യാരോപണങ്ങള്‍ക്കും മുന്നില്‍ ജനം വിധിയെഴുതിയപ്പോള്‍ ഫലം എന്താവുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ജനങ്ങള്‍ക്കൊപ്പം സ്ഥാനാര്‍ഥികളും.
2011ലെ തിരഞ്ഞെടുപ്പില്‍ 69.99 ശതമനമായിരുന്നെങ്കില്‍ ഇത്തവണ 79.36 ആണ് പോളിങ്. പോളിങ് ശതമാനം ഉര്‍ന്നത് ശക്തമായ മല്‍സരം നടന്നതിന് തെളിവാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
യുഡിഎഫ്-എല്‍ഡിഎഫ് വോട്ടില്‍ വിള്ളല്‍ ഉണ്ടായതായും അടിയൊഴുക്കുകള്‍ പി സി ജോര്‍ജിന്റെ വിജയത്തിന് കാരണമാവുമെന്ന് ഇരുമുന്നണി നേതാക്കളും അടക്കം പറയുന്നുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രചാരണത്തിനു പിന്നോട്ടെന്ന് അറിഞ്ഞ സിപിഎം പി ബി അംഗം പിണറായി വിജയന്‍ മൂന്നു തവണ പൂഞ്ഞാറില്‍ എത്തി അണികള്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയതും വാര്‍ത്തയായിരുന്നു. യുഡിഎഫ് കേന്ദ്രങ്ങള്‍ തികഞ്ഞ മൗനത്തിലാണ് എല്‍ഡിഎഫിനും വിജയ പ്രതീക്ഷയുണ്ട്. എന്നാല്‍ ജനപക്ഷ സ്ഥാനാര്‍ഥി പി സി ജോര്‍ജ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഫല പ്രഖ്യാപനം വരെ സ്ഥനാര്‍ഥികള്‍ക്കും മുന്നണി പ്രവര്‍ത്തകര്‍ക്കും ഉറക്കമുണ്ടാവില്ല.
അവകാശ വാദങ്ങള്‍ തകര്‍ന്നടിയുമോ എന്ന ആശങ്ക മുന്നണി നേതൃത്വത്തെയും അസ്വസ്ഥമാക്കുന്നത്. അടിയൊഴുക്കുകള്‍ ആരെ തുണയ്ക്കുമെന്നതാണ് മണ്ഡലത്തിലെ ചര്‍ച്ച.
Next Story

RELATED STORIES

Share it