kasaragod local

പൂക്കയം പുഴയിലേക്ക് മാലിന്യം തള്ളുന്നു

കാഞ്ഞങ്ങാട്: കുടിവെള്ളക്ഷാമം രൂക്ഷമായ സമയത്ത് ഒരിറ്റു ശുദ്ധ ജലത്തിനായി നെട്ടോട്ടമോടുന്ന ജനങ്ങള്‍ക്ക് പൂക്കയം പുഴയും സമ്മാനിക്കുന്നത് ദുരന്തമാണ്.
കുളിക്കാനും മറ്റു ആവശ്യങ്ങള്‍ക്കുമായി നൂറുകണക്കിന് ആളുകള്‍ ആശ്രയിക്കുന്ന പുഴയിലേക്കു ചാക്കുകളിലാക്കിയാണ് സാമൂഹികദ്രോഹികള്‍ മാലിന്യം തള്ളുന്നത്. കഴിഞ്ഞ ദിവസം പുക്കയം പുഴയിലേക്ക് 12ലേറെ ചാക്കുകളില്‍ നിറച്ചാണ് ഇത്തരത്തില്‍ മാലിന്യം നിക്ഷേപിച്ചതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. ബാര്‍ബര്‍ഷോപ്പുകളിലെ മുടികളും അറവു മാലിന്യവുമാണ് തള്ളിയത്.
നാട്ടുകാരുടെ പരാതിയെതുടര്‍ന്ന് രാജപുരം പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീടുകളിലും ഓഡിറ്റോറിയങ്ങളിലും നടക്കുന്ന വിവാഹ ചടങ്ങുകളില്‍ അവശേഷിക്കുന്ന മാലിന്യം റോഡിലും പുഴയിലും തള്ളുന്നതു പ്രദേശത്ത് പതിവായതായി നാട്ടുകാര്‍ പരാതിപ്പെട്ടു. ഇത്തരം പ്രവണതകള്‍ക്കെതിരേ പ്രതിഷേധവുമായി മുന്നോട്ടിറങ്ങുകയാണു ജനങ്ങള്‍.
Next Story

RELATED STORIES

Share it