malappuram local

പുഴ സംരക്ഷണ സന്ദേശവുമായി 'മലയോരം'

കാളികാവ്: ജല സ്രോതസ്സുകളുടെ നാശം തൊട്ടറിയാന്‍ കാളികാവ് മലയോരം വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് സംഘടിപ്പിച്ച പുഴ നടത്തം ശ്രദ്ധേയമായി. പരിയങ്ങാട് പുഴയിലെ മലീനീകരണവും കൈയേറ്റങ്ങളും ജലചൂഷണവും വരള്‍ച്ചയുടെ രൂക്ഷതയുമെല്ലാം പുഴ നടത്തത്തില്‍ പങ്കെടുത്തവര്‍ നേരിട്ടുകണ്ടു. കഞ്ചാവ് ചെടികളും പുഴയോരത്ത് കണ്ടെത്തി.
കഴിഞ്ഞ വര്‍ഷങ്ങളില്‍ വേനലിലും സജീവമായിരുന്ന പുഴ എങ്ങനെയാണ് നാശമായതെന്ന് മനസ്സിലാക്കുന്നതായിരുന്നു പുഴ നടത്തം. കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലെ പരിസ്ഥിതി പ്രവര്‍ത്തകരും വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകരും ക്ലബ്ബ് പ്രതിനിധികളും പരിപാടിയില്‍ പങ്കാളികളായി. തുവ്വൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തെറ്റത്ത് ബാലന്‍ പുഴനടത്തത്തില്‍ പങ്കാളിയാവുകയും പുഴയുടെ സംരക്ഷണം മുഖ്യ വിഷയമായി പരിഗണിച്ച് കൈയേറ്റങ്ങള്‍ തിരിച്ചുപിടിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ജലക്ഷാമം രൂക്ഷമായ പഞ്ചായത്തില്‍ ടാങ്കര്‍ ലോറിയില്‍ വെള്ളം എത്തിച്ചാണ് പ്രശ്‌നം പരിഹരിക്കുന്നതെന്ന് ബാലന്‍ പറഞ്ഞു. പുഴ നടത്തം കാളികാവ് ഈനാദിയില്‍ ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്ററും ചാലിയാര്‍ പുഴ സംരക്ഷണസമിതി ചെയര്‍മാനുമായ ടി പി ഹൈദരലി ഉദ്ഘാടനം ചെയ്തു. ജില്ലാ കൃഷി ഓഫിസറായിരുന്ന ടി പി ബോസ് ഫഌഗ് ഓഫ് ചെയ്തു. കുരുന്നു പ്രതിഭകളായ അമ്പലക്കടവ് എംഎല്‍ പി സ്‌കൂളിലെ റസലും റാസിഖും ഫഌഗ് എറ്റുവാങ്ങി. കാളികാവ് പഞ്ചായത്ത് പ്രസിഡന്റ് എന്‍ സൈതാലി, തുവ്വൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തെറ്റത്ത് ബാലന്‍, ജില്ലാ പഞ്ചായത്ത് അംഗം ആലിപ്പെറ്റ ജമീല, ഇമ്പിച്ചിക്കോയ, കെ രാജേന്ദ്രന്‍, ഉമ്മച്ചന്‍ തെങ്ങും മൂട്ടില്‍, ഷറഫുദ്ദീന്‍മാസ്റ്റര്‍, ടി ബഷീര്‍ മാസ്റ്റര്‍. ഡോ. ലത്തീഫ് പടിയത്ത്, പി കെ ജംഷീര്‍ സംസാരിച്ചു.
സമാപന സമ്മേളനം ചോക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന ഗഫൂര്‍ ഉജ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പൈനാട്ടില്‍ അഷ്‌റഫ്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ എം എ ഹമീദ്, കെ എസ് അന്‍വര്‍, ഗ്രൂപ്പ് അഗങ്ങളായ സിറാജുദ്ദീന്‍ മഞ്ഞപ്പെട്ടി, ശിഹാബ് മാളിയേക്കല്‍, വി സാദിഖ് സംസാരിച്ചു. ബദറുല്‍ മുനീര്‍, ശ്രീഹര്‍ഷ്, പി മഅ്‌സൂം, എം സല്‍മാന്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it