kozhikode local

പുളിമൂട്ടിലെ വിനോദസഞ്ചാരികള്‍ ദുരിതത്തില്‍

ബേപ്പൂര്‍: മലബാറിലെ ഏറ്റവും തിരക്കേറിയതും പ്രശസ്തവുമായ വിനോദസഞ്ചാരകേന്ദ്രമായ ബേപ്പൂര്‍ പുളിമൂട്ടിലെ മൂത്രപ്പുരകളും പൂട്ടി. ഡിടിപിസി യാതൊരുവിധ അടിസ്ഥാനസൗകര്യവും ഇവിടെ ഏര്‍പ്പെടുത്തുന്നില്ല.
രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ടുവരെ മൂത്രപ്പുര നടത്താനും രണ്ടു നേരം കഴുകി വൃത്തിയാക്കാനും കൂടി ജോലിക്കാരനു കൊടുക്കുന്നത് തുച്ഛമായ 150 രൂപയാണ്. അതുപോലും ഏഴര മാസമായി നല്‍കാത്തത് കൊണ്ട് ജോലിക്കാരനും ജോലി ഉപേക്ഷിച്ചുപോയി.
ഇവിടുത്തെ രണ്ടു കഫ്റ്റീരിയകളും രണ്ടുവര്‍ഷത്തോളമായി അടഞ്ഞുകിടക്കുന്നു. ഇത് കാരണം സഞ്ചാരികള്‍ക്ക് ദാഹമകറ്റാനോ വിശപ്പടക്കാനോ കഴിയാതെ പോവുന്നു.
Next Story

RELATED STORIES

Share it