wayanad local

പുല്‍പ്പാറയില്‍ ത്രികോണ മല്‍സരം; നിര്‍ണായകമായി എസ്ഡിപിഐ

കല്‍പ്പറ്റ: നഗരസഭയിലെ 16ാം ഡിവിഷന്‍ പുല്‍പ്പാറയില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിത്വം നിര്‍ണായകമായതോടെ ത്രികോണ മല്‍സരത്തിന് കളമൊരുങ്ങി. നഗരസഭയുടെ മുന്‍ ചെയര്‍മാന്‍ എ പി ഹമീദ് യുഡിഎഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നുവെന്നതു വാര്‍ഡിനെ ശ്രദ്ധാകേന്ദ്രമാക്കുന്നു.
എന്നാല്‍, ജനകീയനായ എസ്ഡിപിഐ സ്ഥാനാര്‍ഥി സാദിഖ് അലിയുടെ സാന്നിധ്യമാണ് ശക്തമായ ത്രികോണ മല്‍സരത്തിന് കളമൊരുക്കിയത്. യുഡിഎഫില്‍ വിമത സ്ഥാനാര്‍ഥിയും രംഗത്തുണ്ട്. ഷബീറലിയാണ് വിമതനായി യുഡിഎഫ് വിമതന്‍.
മാടായി ലത്തീഫാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സാദിഖ് അലി അലമാര ചിഹ്നത്തിലും എ പി ഹമീദ് കോണി ചിഹ്നത്തിലും മാടായി ലത്തീഫ് കറ്റയേന്തിയ കര്‍ഷകസ്ത്രീ അടയാളത്തിലുമാണ് വോട്ട് തേടുന്നത്. മോതിരം ചിഹ്നത്തിലാണ് ഷബീറലിയുടെ മല്‍സരം.
തോട്ടംതൊഴിലാളികള്‍്ക്ക് ഏറെ സ്വാധീനമുള്ള ഇവിടെ സാദിഖ് അലി പ്രചാരണരംഗത്ത് ഏറെ മുന്നേറിക്കഴിഞ്ഞു. കാലങ്ങളായി നഗരസഭയിലെ വിവിധ സാമൂഹിക പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടാറുള്ള സാദിഖ് അലി വോട്ടര്‍മാര്‍ക്കിടയില്‍ സുപരിചിതനാണ്. ഇരുമുന്നണിയിലും സ്ഥാനാര്‍ഥിത്വത്തിന് വേണ്ടി ശക്തമായ വടംവലികളാണ് ഇവിടെ നടന്നത്.
ഈ സാഹചര്യത്തിലാണ് ജനകീയ വികസന പ്രശ്‌നങ്ങളില്‍ ഊന്നിയുള്ള എസ്ഡിപിഐ സ്ഥാനാര്‍ഥിയുടെ സാന്നിധ്യം ശ്രദ്ധേയമാവുന്നത്.
Next Story

RELATED STORIES

Share it