wayanad local

പുല്‍പ്പള്ളിയില്‍ കടുവ പശുവിനെ ആക്രമിച്ചു

പുല്‍പ്പള്ളി: കല്ലുവയല്‍ കുറവാക്കുന്നില്‍ കടുവ പശുവിനെ ആക്രമിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ നീറംതരപ്പേല്‍ അനന്തന്റെ നാലു വയസ്സുള്ള എച്ച്എഫ് ഇനത്തില്‍പെട്ട പശുവിനെയാണ് കടുവ ആക്രമിച്ചത്. വീടിനോട് ചേര്‍ന്ന സ്ഥലത്ത് മേയാന്‍ വിട്ടതായിരുന്നു.
ശരീരമാസകലം മുറിവേറ്റിട്ടുണ്ട്. സംഭവമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി. കടുവയെ പടികൂടാന്‍ ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന് ഉറപ്പുനല്‍കി.
ആദ്യപടിയായി നിരീക്ഷണ കാമറകളും നൈറ്റ് പട്രോളിങും ഏര്‍പ്പെടുത്തും. നാട്ടുകാരുടെ ഭീതിയകറ്റാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നു ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അധികൃതരോട് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it