പുല്ലംകോട്ടില്ലത്തേക്ക് ഇത്തവണയും ഉണ്ണിമായ എ ഗ്രേഡ് കൊണ്ടുവന്നു

തിരുവനന്തപുരം: മോണോ ആക്ടില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി കോഴിക്കോട് സെന്റ് ജോസഫ് ആഗ്ലോ ഇന്ത്യന്‍ സ്‌കൂളിലെ ഉണ്ണിമായ കഴിവ് തെളിയിച്ച് സംസ്ഥാന കലോല്‍സവത്തില്‍ മികവ് കാട്ടുന്നു.
കലോല്‍സവത്തില്‍ പങ്കെടുക്കാനായി ഏഴാം ക്ലാസ് ജയിച്ചപ്പോള്‍ കേന്ദ്രീയ വിദ്യാലയത്തില്‍ നിന്നും സംസ്ഥാന സിലബസിലേക്കുള്ള സ്‌കൂളിലേക്ക് മാറുകയായിരുന്നു അവര്‍. തിരുവനന്തപുരത്തും അവര്‍ ഈ ഇനത്തില്‍ എ ഗ്രേഡ് നേടി. 2014ലെ പാലക്കാട് കലോല്‍സവത്തില്‍ മോണോ ആക്ടില്‍ ഒന്നാം സ്ഥാനം ഇവര്‍ക്കായിരുന്നു. കഴിഞ്ഞ തവണ കോഴിക്കോട്ട് മോണോ ആക്ടിനു പുറമെ കഥകളി സംഗീതത്തിലും ഇവര്‍ എ ഗ്രേഡ് നേടിയിരുന്നു. മോണോ ആക്ടിലെ വിധി നിര്‍ണയത്തിലെ പിഴവാണ് പുരസ്‌കാര നിഷേധത്തിന് കാരണമാകുന്നതെന്ന് ഇവര്‍ തുറന്നു പറയുന്നു. സിനിമാല കോമഡി ഷോയിലെ ഹാസ്യ താരങ്ങളാണ് ഇത്തവണയും മോണോ ആക്ടില്‍ വിധി നിര്‍ണയിക്കാനെത്തുന്നത്. ഇവര്‍ക്ക് മിമിക്രിയാണ് കൂടുതലായി അറിയുക.
അതിനാല്‍ തന്നെ അര്‍ഹതയുള്ളവര്‍ തഴയപ്പെടുന്നു. മോണോ ആക്ടിലെ സമ്മാനങ്ങള്‍ ചില പ്രത്യേക പരിശീലകരുടെ ആളുകള്‍ക്ക് മാത്രം ലഭിക്കുന്ന പതിവ് കുറച്ചുകാലമായി അനുഭവപ്പെടുന്നുണ്ട്. അതു കൊണ്ടാണ് പാലക്കാട്ടെ പ്രകടനത്തെക്കാള്‍ മികച്ച പ്രകടനം നടത്തിയിട്ടും തനിക്ക് സമ്മാനം ലഭിക്കാതെ പോകുന്നതെന്ന് അവര്‍ പരാതിപെടുന്നു. വിധി നിര്‍ണയത്തിലെ പരാതികള്‍ പരിഹരിക്കാന്‍ അപ്പീല്‍ വഴിയുള്ള മാര്‍ഗവും ഇത്തവണ അടഞ്ഞിരിക്കുന്നു.
വിദ്യഭ്യാസ വകുപ്പോ, കോടതികളോ, മറ്റു സംവിധാനങ്ങളോ അപ്പീല്‍ അനുവദിക്കുന്നുമില്ല. ഉണ്ണിമായയുടെ സഹോദരന്‍ ഉണ്ണികൃഷ്ണനും കലോല്‍സവ വേദിയിലെ സ്ഥിരം വിജയിയായിരുന്നു. 2009 മുതല്‍ 2011 വരെ മോണോ ആക്ടില്‍ മിമിക്രി, നാടകം എന്നിവയിലെല്ലാം ഉണ്ണി ഒന്നാം സ്ഥാനം നേടിയിരുന്നു.
തുടര്‍ച്ചയായി നല്ല നടനുള്ള അവാര്‍ഡും നേടിയിരുന്നു. മല്‍സര ഫലം ചില മാഫിയയകള്‍ പണം സമ്പാദിക്കാനുള്ള മാര്‍ഗമാക്കുന്നതായും ഉണ്ണിമായക്ക് പരാതിയുണ്ട്. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശികളായ അധ്യാപകരായ മുരളീധരന്‍-അജിത ദമ്പതിമാരുടെ മകനാണ്. കലോല്‍സവത്തിലെ വിധി നിര്‍ണയത്തിലെ അപാകതകള്‍ പരിഹരിച്ച് നിക്ഷ്പക്ഷമായി വിധി നിര്‍ണയം നടത്താന്‍ വിദ്യഭ്യാസ വകുപ്പ് തയ്യാറാവണമെന്നാണ് ഇവര്‍ പറയുന്നത്.
Next Story

RELATED STORIES

Share it