പുലിറ്റ്‌സര്‍ പുരസ്‌കാരം എപി വാര്‍ത്താ ഏജന്‍സിക്ക്

വാഷിങ്ടണ്‍: സാമൂഹികസേവന പത്രപ്രവര്‍ത്തനത്തിനുള്ള ഈ വര്‍ഷത്തെ പുലിറ്റ്‌സര്‍ പുരസ്‌കാരം അസോഷ്യേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സിക്ക്. തെക്കു കിഴക്കന്‍ ഏഷ്യയിലെ മല്‍സ്യ വ്യാപാര മേഖലയിലെ അടിമത്വത്തെക്കുറിച്ചുള്ള പരമ്പരയാണ് എപിക്ക് പുരസ്‌കാരം നേടിക്കൊടുത്തത്.
യുഎസിലെ മാര്‍ക്കറ്റുകളിലേക്ക് മല്‍സ്യമെത്തിക്കുന്ന 2000ത്തോളം അടിമകളുടെ മോചനത്തിലേക്ക് റിപോര്‍ട്ട് വഴിവച്ചിരുന്നു. സീഫുഡ് ഫ്രം സ്ലേവ്‌സ് എന്നായിരുന്നു പരമ്പരയുടെ പേര്. മികച്ച ഫോട്ടോഗ്രഫിക്കുള്ള പുരസ്‌കാരം ന്യൂയോര്‍ക്ക് ടൈംസും റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സിയും നേടി. യൂറോപ്പിലെ അഭയാര്‍ഥി പ്രതിസന്ധിയുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. യുഎസില്‍ പത്രപ്രവര്‍ത്തനം, സാഹിത്യം, സംഗീത രചന എന്നീ മേഖലകളിലെ മികച്ച സംഭാവനകള്‍ക്ക് യുഎസ് മുന്‍ പ്രസാധകരായിരുന്ന ജോസഫ് പുലിറ്റ്‌സര്‍ ഏര്‍പെടുത്തിയ പുരസ്‌കാരമാണിത്. ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയാണ് പുരസ്‌കാരം നിയന്ത്രിക്കുന്നത്. പുരസ്‌കാരം പ്രഖ്യാപിച്ചതോടൊപ്പം 1917ല്‍ ആരംഭിച്ച പുരസ്‌കാരത്തിന്റെ 100ാം വാര്‍ഷികം കൂടി ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് സര്‍വകലാശാല.
Next Story

RELATED STORIES

Share it