malappuram local

പുലിയെ പിടികൂടാന്‍ വനംവകുപ്പ് കെണിവച്ചു

കൊണ്ടോട്ടി: ഒളവട്ടൂര്‍ മേഖലയില്‍ നാട്ടുകാര്‍ കണ്ടെന്ന് പറയുന്ന പുലിയിയെ പിടികൂടാന്‍ ചെവിട്ടാണിക്കുന്നില്‍ വനം വകുപ്പ് കെണിവെച്ചു. ഒളവട്ടൂര്‍ ചെവിട്ടാണിക്കുന്ന് മേഖലയില്‍ നാട്ടുകാരില്‍ പലരും പുലിയെ കണ്ടതായി പറഞ്ഞതോടെയാണു വനം വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നലെ കെണിവെച്ചത്. വളളിക്കാട് ജങ്ക്ഷനില്‍ ടിഎം മുഹമ്മദിന്റെ മൂന്ന് ആടുകളെ് കഴിഞ്ഞ ദിവസം വന്യ ജീവി കൊന്നു തിന്നിരുന്നു.    ഇന്നലെ പ്രദേശ വാസികള്‍ പുലിയെ കണ്ടതായി പറഞ്ഞതോടെ വനം വകുപ്പ് സ്ഥലം സന്ദര്‍ശിച്ചിരുന്നു.ഇന്നലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പിഎന്‍ അബ്ദുള്‍ റഷീദ്,ബീറ്റ് ഓഫിസര്‍ കെ അബ്ദുല്‍ മുനീര്‍,ആര്‍ആര്‍ടി അംഗം സി അബ്ദുല്‍ നാസര്‍ എന്നിവരടങ്ങുന്ന സംഘമാണ് കെണിവെച്ചത്.

കരുളായില്‍ കഴിഞ്ഞ ദിവസം പാണപ്പുഴയിലെ പാറക്കെട്ടുകളില്‍ കുടുങ്ങിയ ആനക്കുട്ടിയെ രക്ഷപ്പെടുത്താന്‍ ഉപയോഗിച്ച കൂടാണ് എത്തിച്ചത്. ആട്ടിന്‍കുട്ടിയെ ഇരയായി വെച്ച് കെണിയൊരുക്കി ഭീതി പരത്തുന്ന കാട്ടു മൃഗത്തെ പിടികൂടാനാണ് തീരുമാനം. കഴിഞ്ഞയാഴ്ചയാണ് ഒളവട്ടൂര്‍ വള്ളിക്കാട്ടും കരടുംകണ്ടത്തും പുലിയിറങ്ങിയതായി നാട്ടുകാര്‍ ഉറപ്പിച്ച് പറയുന്നുണ്ട്. വള്ളിക്കാട്ട് മൂന്ന് ആടുകളെ കൊന്ന് പാതി തിന്ന നിലയില്‍ കണ്ടതിനാല്‍ ഇവിടെയുളളത് പുലിയാണെന്ന സംശയം വര്‍ധിപ്പിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it